സ്വിറ്റ്സർലാന്റിനെ കീഴടക്കി സ്പെയിൻ, ഒടുവിൽ ജർമ്മനിയും വിജയിച്ചു !
യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിനിന് നിറം മങ്ങിയ വിജയം. സ്വിറ്റ്സർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തകർത്തു വിട്ടത്. മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ മികേൽ ഒയർസബാൽ നേടിയ ഗോളാണ് സ്പെയിനിന്റെ രക്ഷക്കെത്തിയത്. ഈ ഒരു ഗോളിനാണ് സ്പെയിൻ വിലപ്പെട്ട മൂന്ന് പോയിന്റുകൾ കരസ്ഥമാക്കിയത്. ഡേവിഡ് ഡിഹിയ, സെർജിയോ റാമോസ്, അൻസു ഫാറ്റി എന്നീ പ്രമുഖർ എല്ലാം തന്നെ സ്പെയിനിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. സ്പെയിനിന്റെ ഗോളിന് വഴിയൊരുക്കിയ മികേൽ മെറിനോ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. മറുഭാഗത്ത് ഗ്രാനിത് ഷാക്കയുടെ നേതൃത്വത്തിലുള്ള സ്വിറ്റ്സർലാന്റ് സ്പെയിനിനെ പ്രതിരോധിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതാണ് സ്പെയിൻ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് സ്പെയിനിന്റെ സമ്പാദ്യം.
⏱️ ¡¡FINAL!! Victoria muy trabajada ante Suiza que nos mantiene como líderes en solitario en nuestro grupo de la #NationsLeague
— Selección Española de Fútbol (@SeFutbol) October 10, 2020
🇪🇸🆚🇨🇭 | 1-0 | 90+4' | #SomosEspaña 🇪🇸#SomosFederación pic.twitter.com/8Srp8jqrWf
നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജർമ്മനിക്ക് ജയം. നേഷൻസ് ലീഗിലെ ആദ്യത്തെ ജയമാണ് ജർമ്മനി ഇന്നലെ സ്വന്തമാക്കിയത്. ഉക്രൈനെയാണ് 2-1 എന്ന സ്കോറിന് ജർമ്മനി കീഴടക്കിയത്. ജർമ്മനിക്ക് വേണ്ടി മത്യാസ് ജിന്റർ, ലിയോൺ ഗോറെഡ്സ്ക്ക എന്നിവരാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ സൗഹൃദമത്സരത്തിലും അതിന് മുമ്പുള്ള നേഷൻസ് ലീഗ് മത്സരങ്ങളിലും സമനില വഴങ്ങാനായിരുന്നു ജർമ്മനിയുടെ വിധി. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ജർമ്മനി. മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയിന്റാണ് ജർമ്മനിയുടെ സമ്പാദ്യം.
Schluss in Kiew! Die 3⃣ Punkte nehmen wir mit! 🙌
— Die Mannschaft (@DFB_Team) October 10, 2020
[⏹ 1:2 #UKRGER 🇺🇦🇩🇪] pic.twitter.com/rGkeMnl0YH