സ്പാനിഷ് പോലീസുമായി പെറു താരങ്ങൾ ഏറ്റുമുട്ടി ,വീഡിയോ!
ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ എതിരാളികൾ മൊറോക്കോയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ വെച്ചാണ് ഈ ഒരു മത്സരം നടത്തുക.അത്ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനമായ വാണ്ട മെട്രോ പൊളിറ്റാനോയാണ് ഈ മത്സരത്തിന് വേദിയാവുക.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു വിവാദ വിഷയം ഇപ്പോൾ നടന്നിട്ടുണ്ട്. അതായത് പെറു താരങ്ങൾ തങ്ങളുടെ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ ആരാധകരെ വീക്ഷിക്കുകയായിരുന്നു. സ്ഥിതിഗതികളെ നിയന്ത്രണമാക്കാൻ മാഡ്രിഡ് പോലീസും അവിടെയുണ്ടായിരുന്നു. എന്നാൽ ആ പോലീസുകാരിൽ ഒരാൾ ഒരു പെറു താരത്തെ പിടിച്ച് പുറകിലേക്ക് തള്ളുകയായിരുന്നു. ഇതിൽ കുപിതനായ പെറു താരം പോലീസുകാരനെയും പിടിച്ചു തള്ളി.
🚨 Peru players clash with Spanish police in Madrid. 😳👮♂️🇵🇪
— Football Tweet ⚽ (@Football__Tweet) March 27, 2023
pic.twitter.com/96Swv9b3Yo
ഇതോടെ രംഗം വഷളാവുകയായിരുന്നു. പോലീസും പെറു താരങ്ങളും തമ്മിൽ ഉന്തും തള്ളും അരങ്ങേറി. പക്ഷേ മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. പോലീസ് ആണ് തങ്ങളെ ഉപദ്രവിച്ചതെന്ന് പെറു ഗോൾകീപ്പർ ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും മാഡ്രിഡ് മുനിസിപ്പൽ പോലീസോ, അല്ലെങ്കിൽ പെറുവിയൻ ഫുട്ബോൾ ഫെഡറേഷനോ ഒന്നും ഈ വിഷയത്തിൽ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടില്ല.ഈ സംഭവങ്ങളുടെ വീഡിയോ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ പെറു ജർമ്മനിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. അതേസമയം ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു കൊണ്ടാണ് ഈ മത്സരത്തിന് വേണ്ടി മൊറോക്കോ വരുന്നത്.