സെർബിയക്കെതിരെ ബ്രസീലിന്റെ ആദ്യ ഇലവൻ എങ്ങനെയാവും?മാറ്റങ്ങൾക്ക് വേണ്ടി ആലോചന.

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ബ്രസീലിന്റെ ദേശീയ ടീമുള്ളത്. നേരത്തെ തന്നെ പരിശീലകനായ ടിറ്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു.ഇറ്റലിയിലെ ടുറിനിൽ വെച്ചാണ് ബ്രസീൽ പരിശീലനങ്ങൾ നടത്തുന്നത്.

വേൾഡ് കപ്പിന് മുന്നേ ഒരൊറ്റ സൗഹൃദമത്സരം പോലും ബ്രസീൽ കളിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. വേൾഡ് കപ്പിൽ ആദ്യ മത്സരം ബ്രസീൽ സെർബിയക്കെതിരെയാണ് കളിക്കുക. ഈ മത്സരത്തിൽ എങ്ങനെയായിരിക്കും ടിറ്റെ ആദ്യ ഇലവനെ ഒരുക്കുക എന്നുള്ളത് ആരാധകർക്ക് ആകാംക്ഷ ഉണർത്തുന്ന ഒരു കാര്യമാണ്.

ആ മത്സരത്തിനുള്ള ഒരു സാധ്യത ഇലവനെ നമുക്കൊന്ന് പരിശോധിക്കാം. ഗോൾകീപ്പർ ആയിക്കൊണ്ട് ആലിസൺ ബെക്കർ തന്നെയായിരിക്കും. വിംഗ് ബാക്കുമാരായി കൊണ്ട് ഡാനിലോയും അലക്സ് സാൻഡ്രോയും ഇടം നേടും. സെന്റർ ബാക്ക്മാരുടെ സ്ഥാനത്ത് സിൽവയും മാർക്കിഞ്ഞോസുമുണ്ടാവും.

മിഡ്ഫീൽഡിന്റെ കാര്യത്തിലേക്ക് വരുമ്പോൾ കാസമിറോ,ഫ്രഡ്‌ എന്നിവർക്കൊപ്പം ലുക്കാസ് പക്വറ്റയായിരിക്കും ഇടം നേടുക. മുന്നേറ്റ നിരയിൽ നെയ്മർ ജൂനിയർക്കൊപ്പം റാഫിഞ്ഞ,റിച്ചാർലീസൺ എന്നിവർ ഉണ്ടാവും. ഇതാണ് ഇപ്പോൾ നമുക്ക് പറയാൻ സാധിക്കുന്ന ഒരു സാധ്യത ഇലവൻ.

എന്നാൽ ഈ ഇലവനിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ബ്രസീലിന്റെ ടെക്നിക്കൽ കമ്മീഷൻ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.പ്രധാനമായും ഒന്ന് രണ്ട് പൊസിഷനുകളിലാണ് അവർ മാറ്റങ്ങൾക്കുള്ള സാധ്യതകൾ കാണുന്നത്. അതായത് മിഡ്ഫീൽഡിൽ ഒരുപക്ഷേ ലുക്കാസ് പക്വറ്റക്ക് പകരം ബ്രൂണോ ഗിമിറസിനെ ഉൾപ്പെടുത്തിയേക്കും.

കൂടാതെ മുന്നേറ്റ നിരയിൽ റാഫിഞ്ഞയുടെ പകരമായി കൊണ്ട് വിനീഷ്യസിനെ കളിപ്പിക്കാനും പദ്ധതികളുണ്ട്.റിച്ചാർലീസണിന്റെ സ്ഥാനത്ത് ജീസസ് വരണമെന്ന അഭിപ്രായം ഉണ്ടെങ്കിലും അവസാന ഏഴുമത്സരങ്ങളിൽ നിന്ന് ബ്രസീലിനു വേണ്ടി ഏഴു ഗോളുകൾ നേടിയ റിച്ചാർലീസണെ മാറ്റിനിർത്തേണ്ട എന്ന് തന്നെയാണ് തീരുമാനങ്ങൾ.

ഈ മാറ്റങ്ങളെ കുറിച്ചാണ് ഇപ്പോൾ ടെക്നിക്കൽ കമ്മീഷൻ പഠിച്ചു കൊണ്ടിരിക്കുന്നത്.ഏതായാലും ആദ്യ മത്സരത്തിന് ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നതിനാൽ ആവശ്യമായ മാറ്റങ്ങൾ ബ്രസീൽ പരിശീലകൻ നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *