സെർജിയോ അഗ്വേറോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു,കളിക്കുക എസ്‌സി ബാഴ്സലോണക്ക് വേണ്ടി!

അർജന്റൈൻ സൂപ്പർ താരമായിരുന്നു സെർജിയോ അഗ്വേറോ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമായിരുന്നു ഫുട്ബോളിൽ നിന്നും നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചത്.2021-ൽ ബാഴ്സക്ക് വേണ്ടി കളിക്കുന്ന സമയത്താണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് അസുഖം സ്ഥിരീകരിക്കുകയും 2021-ൽ തന്നെ അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സക്ക് വേണ്ടി വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമായിരുന്നു അഗ്വേറോ കളിച്ചിരുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ അർജന്റീന ദേശീയ ടീമിനോടൊപ്പം സെർജിയോ അഗ്വേറോ ഉണ്ടായിരുന്നു.അദ്ദേഹം അർജന്റീനയുടെ പരിശീലന സെഷനുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഈ മാസം നടക്കുന്ന ഒരു സൗഹൃദ മത്സരത്തിലാണ് അഗ്വേറോ കളിക്കളത്തിലേക്ക് തിരിച്ചെത്തുക.

ഇക്വഡോറിലെ പ്രശസ്ത ക്ലബ്ബായ SC ബാഴ്സലോണക്ക് വേണ്ടിയാണ് അഗ്വേറോ സൗഹൃദ മത്സരം കളിക്കുക.നോഷെ അമറിയ്യ എന്ന പേരുള്ള സൗഹൃദ മത്സരത്തിലാണ് അഗ്വേറോ പങ്കാളിയാവുക. ഇക്കാര്യം ട്വിറ്ററിലൂടെ അഗ്വേറോ തന്നെ ഒഫീഷ്യൽ ആയി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.മാത്രമല്ല അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളുണ്ട്.അത് ഇങ്ങനെയാണ്.

” നോഷെ അമറിയ്യ മത്സരത്തിൽ SC ബാഴ്സലോണക്കൊപ്പം ഞാൻ ഉണ്ടാവും. ഞാൻ എന്റെ അസുഖം പരിശോധിചിരുന്നു. എനിക്കിപ്പോൾ പ്രശ്നങ്ങളൊന്നുമില്ല.മാത്രമല്ല ഞാനിപ്പോൾ തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ വരുന്ന സൗഹൃദ മത്സരത്തിൽ എനിക്ക് കളിക്കാൻ സാധിക്കും.കളിക്കളം വീണ്ടും ആസ്വദിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു ” അഗ്വേറോ പറഞ്ഞു.

ഈ മാസം 28 ആം തീയതിയാണ് ഈ സൗഹൃദ മത്സരം നടക്കുക.അഗ്വേറോയുടെ തിരിച്ചുവരവ് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *