സെമി ഫൈനൽ ലൈനപ്പായി,ആരൊക്കെ ഫൈനലിൽ?
ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്നലത്തെ മത്സരങ്ങളോട് കൂടി വിരാമമായിട്ടുണ്ട്. അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഇംഗ്ലണ്ടിനെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
ഷുവാമെനിയിലൂടെ ഫ്രാൻസ് ആണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ പിന്നീട് ലഭിച്ച പെനാൽറ്റി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചു.പക്ഷെ ജിറൂദിന്റെ ഗോൾ ഫ്രാൻസിന് ലീഡ് നൽകുകയായിരുന്നു. പിന്നീട് ലഭിച്ച പെനാൽറ്റി കെയ്ൻ നഷ്ടപ്പെടുത്തിയതോടുകൂടിയാണ് ഫ്രാൻസിനെ കാര്യങ്ങൾ അനുകൂലമായത്.ഇതോടെ ഇംഗ്ലണ്ട് വേൾഡ് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു.
മാത്രമല്ല വേൾഡ് കപ്പിന്റെ സെമിഫൈനൽ ലൈനപ്പ് പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. ആദ്യ സെമിഫൈനൽ മത്സരത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ക്രൊയേഷ്യ വരുന്നതെങ്കിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വരുന്നത്.
🏆 The World Cup semi-finals are set!
— MessivsRonaldo.app (@mvsrapp) December 10, 2022
✅ 🇦🇷/🇭🇷
✅ 🇲🇦/🇫🇷
The final will be…? pic.twitter.com/db3xx6xXfK
രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിലാണ് ഏറ്റുമുട്ടുക. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.പോർച്ചുഗല്ലിനെ കീഴ്പ്പെടുത്തി കൊണ്ടാണ് മൊറോക്കോ വരുന്നത്.അവരുടെ ഡിഫൻസ് ഫ്രാൻസിനെ വെല്ലുവിളി ഉയർത്തിയേക്കും. ആരൊക്കെ തമ്മിലായിരിക്കും ഫൈനൽ കളിക്കുക എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണത്തെ ഫ്രാൻസ് vs ക്രൊയേഷ്യ ഫൈനൽ ആവർത്തിക്കുമോ എന്നുള്ളതും അറിയേണ്ട കാര്യമാണ്.