സെമി ഫൈനൽ പോരാട്ടം നിയന്ത്രിക്കുന്നത് കൈക്കൂലിക്കാരൻ റഫറി
യുവേഫ യൂറോ കപ്പിൽ നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടും നെതർലാന്റ്സും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മികച്ച പ്രകടനം നടത്തി കൊണ്ടാണ് ഈ മത്സരത്തിന് നെതർലാന്റ്സ് ഇപ്പോൾ കടന്നുവരുന്നത്. അതേസമയം ഇംഗ്ലണ്ടിന് ഇതുവരെ തങ്ങളുടെ അനുസരിച്ചുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഈ സെമി ഫൈനൽ പോരാട്ടം നിയന്ത്രിക്കാൻ യുവേഫ നിയമിച്ചിട്ടുള്ളത് ഫെലിക്സ് സ്വായർ എന്ന ജർമ്മൻ റഫറിയെയാണ്.എന്നാൽ അദ്ദേഹത്തിന്റെ ഹിസ്റ്ററി അത്ര നല്ലതല്ല. കാരണം 2005ൽ കൈക്കൂലി വാങ്ങി എന്ന കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ശിക്ഷ നേരിടേണ്ടി വന്ന റഫറിയാണ് ഫെലിക്സ്.അദ്ദേഹത്തെയാണ് ഇത്രയും സുപ്രധാനമായ ഒരു മത്സരം നിയന്ത്രിക്കാൻ ഇപ്പോൾ യുവേഫ നിയമിച്ചിട്ടുള്ളത്.
2005ൽ 300 ഡോളറാണ് ഇദ്ദേഹം കൈക്കൂലി ആയിക്കൊണ്ട് വാങ്ങിയത്. ഇക്കാര്യത്തിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് 6 മാസത്തെ വിലക്ക് ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം റഫറിയിങ് ജോലിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. കൂടാതെ ജൂഡ് ബെല്ലിങ്ങ്ഹാമിന് ഇദ്ദേഹവുമായി ഒരു ബന്ധമുണ്ട്. അതായത് ഇദ്ദേഹത്തെ വിമർശിച്ച കേസിൽ ഫൈൻ നേരിടേണ്ടി വന്ന താരമാണ് ബെല്ലിങ്ങ്ഹാം.
2021ൽ ബയേണും ബൊറൂസിയ ഡോർട്മുണ്ടും തമ്മിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ആ മത്സരം നിയന്ത്രിച്ചിരുന്നത് ഫെലിക്സായിരുന്നു. മത്സരശേഷം ബെല്ലിങ്ങ്ഹാം ഇദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിരുന്നു.എന്ത് വിശ്വാസതയാണ് ഈ റഫറിക്കുള്ളത് എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. ഇക്കാര്യത്തിലാണ് നാൽപതിനായിരം ഡോളർ ബെല്ലിങ്ങ്ഹാമിന് ഫൈൻ ലഭിച്ചത്. ഇപ്പോൾ ഒരിക്കൽ കൂടി ബെല്ലിങ്ങ്ഹാമിന്റെ മത്സരം നിയന്ത്രിക്കാൻ അദ്ദേഹം കടന്നുവരികയാണ്.