സെനഗൽ പുറത്തായതിന് പിന്നാലെ താരങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള സന്ദേശവുമായി മാനെ!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സെനഗൽ പരാജയപ്പെട്ടു കൊണ്ട് പുറത്തായിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് സെനഗലിനെ പരാജയപ്പെടുത്തിയത്.ഹെന്റെഴ്സൺ,കെയ്ൻ,സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളുകൾ നേടിയത്. സൂപ്പർ താരം മാനെയുടെ അഭാവത്തിലും തല ഉയർത്തിക്കൊണ്ടു തന്നെയാണ് സെനഗൽ ഖത്തർ വേൾഡ് കപ്പിൽ നിന്നും മടങ്ങുന്നത്.

ഈയൊരു പുറത്താവലിന് പിന്നാലെ സെനഗൽ താരങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള ഒരു സന്ദേശം മാനെ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ ഒറ്റക്കെട്ടായി വീണുപോയി എന്നാണ് മാനെ പറഞ്ഞിട്ടുള്ളത്. നമ്മൾ കിരീടങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുമെന്നും മാനെ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പ്രിയപ്പെട്ട സഹോദരന്മാരെ..നിങ്ങൾ ഒറ്റക്കെട്ടായാണ് വീണ് പോയത്.സെനഗൽ ജനത നിങ്ങളിൽ വളരെയധികം അഭിമാനം കൊള്ളുന്നു.കാര്യങ്ങൾ പഠിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുക.നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. തീർച്ചയായും മറ്റു കിരീടങ്ങൾക്ക് വേണ്ടിയുള്ള നമ്മുടെ അന്വേഷണം തുടരുക തന്നെ ചെയ്യും ” ഇതാണ് മാനെ കുറിച്ചിട്ടുള്ളത്.

പരിക്ക് മൂലമായിരുന്നു മാനെക്ക് ഈ വേൾഡ് കപ്പ് നഷ്ടമായത്. യഥാർത്ഥത്തിൽ അത് സെനഗലിന് വലിയ തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു. എന്നിരുന്നാൽ പോലും ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടു തന്നെയാണ് സെനഗൽ മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *