സെനഗലിനെ തകർത്ത് തരിപ്പണമാക്കി ഇംഗ്ലണ്ട്,ക്വാർട്ടറിൽ തീപാറും പോരാട്ടം!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടിന് മിന്നുന്ന വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് സെനഗലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി ഇംഗ്ലണ്ട് ക്വാർട്ടറിൽ പ്രവേശിച്ചു കഴിഞ്ഞു.ഇനി കരുത്തരായ ഫ്രാൻസാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
ആദ്യ പകുതിയുടെ അവസാനത്തിലാണ് ഇംഗ്ലണ്ട് ഗോൾ നേടി കൊണ്ട് സെനലിനുമേൽ ആധിപത്യം പുലർത്തുന്നത്.38ആം മിനുട്ടിൽ ബെല്ലിങ്ഹാമിന്റെ ക്രോസിൽ നിന്ന് ഹെന്റെഴ്സണാണ് ഇംഗ്ലീഷ് പടയുടെ ആദ്യത്തെ ഗോൾ കണ്ടെത്തിയത്.കുറച്ച് സമയത്തിനകം രണ്ടാമത്തെ ഗോളും പിറന്നു.
ENGLAND VS. FRANCE IN THE QUARTERFINALS 👀🍿 pic.twitter.com/0K2Frk3KAU
— ESPN FC (@ESPNFC) December 4, 2022
ഫിൽ ഫോഡന്റെ അസിസ്റ്റിൽ നിന്ന് ഹാരി കെയ്നാണ് ഗോൾ നേടിയിട്ടുള്ളത്. പിന്നീട് ബുകയോ സാക്കയാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. ഈ ഗോളിന് അസിസ്റ്റ് നൽകിയതും ഫിൽ ഫോഡൻ തന്നെയായിരുന്നു. ഇതോടുകൂടി ഇംഗ്ലീഷ് പട വിജയം ഉറപ്പിക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ ക്വാർട്ടറിൽ ഒരു തീപാറും പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഈ വേൾഡ് കപ്പിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്.രണ്ടിലൊരു ടീം സെമി കാണാതെ പുറത്താവും എന്നുള്ളത് ഉറപ്പായിക്കഴിഞ്ഞു.