സെക്സ് നോയ്സ് : യുറോ കപ്പ് നറുക്കെടുപ്പിനിടെ വിവാദം.
അടുത്ത വർഷം ജർമ്മനിയിൽ വച്ചുകൊണ്ട് അരങ്ങേറുന്ന യൂറോ കപ്പിനുള്ള നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ജർമ്മനിയിൽ വെച്ചുകൊണ്ട് തന്നെയായിരുന്നു ഈ ചടങ്ങ് നടന്നിരുന്നത്.നിരവധി പ്രശസ്തരായ വ്യക്തികൾ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ ഡേവിഡ് സിൽവയായിരുന്നു നറുക്കെടുപ്പ് നടത്തിയിരുന്നത്.വെസ്ലി സ്നൈഡർ,സ്റ്റീവ് മക്മനാമൻ എന്നിവരൊക്കെ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
എന്നാൽ ഈ ചടങ്ങിനിടെ ഒരു വിവാദ സംഭവം അരങ്ങേറിയിട്ടുണ്ട്. ചടങ്ങ് നടക്കുന്നതിനിടെ അവിടെ വെച്ചുകൊണ്ട് ചില ശബ്ദങ്ങൾ കേൾക്കുകയായിരുന്നു.സെക്സ് നോയ്സുകളാണ് അവിടെ നിന്നും കേൾക്കാൻ ഇട വന്നത്. ഇത് അവതാരകരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഒരു ശബ്ദം കേൾക്കുന്നുണ്ടെന്ന് അവർ വേദിയിൽ വച്ച് പരാമർശിക്കുകയും ചെയ്തു.
Some s*x noises were being played during the EURO’s draw… (keep your volume down 😄)
— CentreGoals. (@centregoals) December 2, 2023
pic.twitter.com/YxiFvk54B3
ഈ സെക്സ് നോയ്സ് കേട്ടതിൽ ഡേവിഡ് സിൽവ ആദ്യം ചിരിക്കുകയാണ് ചെയ്തത്. പക്ഷേ പിന്നീടും ഈ സംഭവം നടന്നതോടുകൂടി അദ്ദേഹം ദേഷ്യപ്പെടുന്നത് വ്യക്തമായിരുന്നു.ആരാണ് ഇതിന് ഉത്തരവാദി എന്നത് വ്യക്തമല്ല.പക്ഷേ ഇപ്പോൾ ഇത് വലിയ വിവാദമായിട്ടുണ്ട്.ഗോൾ ഡോട്ട് കോം,ESPN എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജർമ്മനിക്കും അവതാരകർക്കും ഇത് നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്.അതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്.
Silva’s embarrassment as he hears the inevitable sex noise at the Euro draw 😂 #EURO2024 pic.twitter.com/IzeosGut1Q
— Stockport1987 (@Stockport1987) December 2, 2023
ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മികച്ച മത്സരങ്ങൾ അടുത്ത യൂറോ കപ്പിൽ ആരാധകരെ കാത്തിരിക്കുന്നുണ്ട്.സ്പെയിനും ഇറ്റലിയും ക്രൊയേഷ്യയും ഒരേ ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പൊതുവേ മരണ ഗ്രൂപ്പായി കൊണ്ട് ഗ്രൂപ്പ് ബി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഫ്രാൻസും നെതർലാന്റ്സും ഒരേ ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഡെന്മാർക്ക്, സെർബിയ, ഇംഗ്ലണ്ട് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പും ആരാധകർ ഏറെ ആവേശത്തോടെ കൂടി നോക്കുന്ന ഒരു ഗ്രൂപ്പാണ്. ജൂൺ പതിനഞ്ചാം തീയതിയാണ് യൂറോ കപ്പിന് തുടക്കമാവുക.