സൂപ്പർ ലീഗിൽ പങ്കെടുക്കുന്നവരുടെ പോയിന്റുകൾ കുറക്കണം, രൂക്ഷവിമർശനവുമായി യുണൈറ്റഡ് ഇതിഹാസം!

ഫുട്ബോൾ ലോകത്തുടനീളം ഇപ്പോൾ ചർച്ചാവിഷയം യൂറോപ്യൻ സൂപ്പർ ലീഗ് ആണ്. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട 12 ക്ലബുകൾ ഇതിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെ യുവേഫയും ഫിഫയും ഇതിനെ എതിർത്തു കൊണ്ട് രംഗത്ത് വന്നിരുന്നു. ഏതായാലും ഈയൊരു വിഷയത്തിൽ ഇത്‌ വരെ അന്തിമ തീരുമാനങ്ങൾ ഒന്നും തന്നെ കൈക്കൊണ്ടിട്ടില്ല. ഇപ്പോഴിതാ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്-ഇംഗ്ലണ്ട് ഗാരി നെവില്ലെ.ഇത്‌ നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രവർത്തിയാണെന്നും ഇതിൽ പങ്കെടുക്കാൻ തീരുമാനിച്ച എല്ലാ ടീമുകളുടെയും ലീഗിലെ പോയിന്റുകൾ കുറക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവിശ്യം.സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” ഞാനൊരിക്കലും ഫുട്ബോളിലെ ആധുനികവൽക്കരണത്തിന് എതിരല്ല.പക്ഷെ കോവിഡ് മൂലമുണ്ടായ ഈ സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ വലിയൊരു തട്ടിപ്പാണ് ഈ ക്ലബുകൾ കാണിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ഇംഗ്ലീഷ് ടീമുകൾക്ക് ഇത്‌ വലിയ നാണക്കേടാണ്. ആഴ്സണൽ ഈ ലീഗിൽ ഉണ്ടത്രേ? കഴിഞ്ഞ ദിവസമാണ് അവർ ഫുൾഹാമിനോട് സമനില വഴങ്ങിയത്. യഥാർത്ഥത്തിൽ ഈ ക്ലബുകൾ കാണിക്കുന്നത് വലിയൊരു ആർത്തിയാണ്.ഫുട്ബോളിൽ പണം കൊണ്ടു വരുന്നതിന് ഞാൻ എതിരല്ല. പക്ഷെ ഒന്നാലോചിച്ചു നോക്കൂ..കിരീടം നേടിയ ലെസ്റ്റർ സിറ്റിക്ക് ഇതിലേക്ക് യോഗ്യത ലഭിക്കാതിരിക്കുകയും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത പോലും ലഭിക്കാത്ത ആഴ്സണൽ എപ്പോഴും ഇതിൽ കളിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇവിടെ ചെയ്യേണ്ടത് ഈ ടീമുകളുടെയെല്ലാം പോയിന്റുകൾ കുറയ്ക്കണം. അങ്ങനെ അവർ ലീഗിലെ അവസാനസ്ഥാനക്കാരാവട്ടെ. ഈ ക്ലബുകളുടെ പ്രവർത്തി യഥാർത്ഥത്തിൽ ഒരു ക്രൈമാണ്.ഫുട്ബോൾ ആരാധകരോടും സ്വന്തം രാജ്യത്തോടുമാണ് ഇവർ ഈ ക്രൈം ചെയ്യുന്നത്. ഇത്‌ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് ” ഇതാണ് നെവില്ലെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *