സൂപ്പർ താരത്തിന് വിലക്ക്,പ്രീ ക്വാർട്ടറിൽ ജർമ്മനിക്ക് പണി കിട്ടിയേക്കും!

ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ജർമ്മനിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.സ്വിറ്റ്സർലാന്റായിരുന്നു ജർമ്മനിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ 28ആം മിനുട്ടിൽ എൻഡോയയിലൂടെ സ്വിറ്റ്സർലാന്റ് ലീഡ് നേടുകയായിരുന്നു. പിന്നീട് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ജർമ്മനിയെ ഫുൾക്രഗാണ് രക്ഷിച്ചെടുത്തത്.

മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അദ്ദേഹം നേടിയ ഹെഡര്‍ ഗോൾ ജർമ്മനിയെ തോൽവിയിൽ നിന്നും രക്ഷിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ ഒന്നാമൻമാരായി കൊണ്ട് ജർമ്മനി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. 7 പോയിന്റുള്ള ജർമ്മനി ഒന്നാം സ്ഥാനത്തും 5 പോയിന്റുള്ള സ്വിറ്റ്സർലാന്റ് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

എന്നാൽ ഈ മത്സരത്തിൽ ജർമ്മനിക്ക് ഒരു തിരിച്ചടി ഏറ്റിട്ടുണ്ട്. അതായത് അവരുടെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ജൊനാഥൻ ടാ യെല്ലോ കാർഡ് അടങ്ങുകയായിരുന്നു.സ്വിസ് താരം എമ്പോളോയെ ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന് യെല്ലോ കാർഡ് വഴങ്ങേണ്ടി വന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നേരത്തെ ഒരു യെല്ലോ കാർഡ് അദ്ദേഹം വഴങ്ങിയതിനാൽ ഇപ്പോൾ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. അടുത്ത പ്രീ ക്വാർട്ടർ മത്സരത്തിൽ ഇദ്ദേഹത്തിന്റെ സേവനം ജർമ്മനിക്ക് ലഭിക്കില്ല.

സെന്റർ ബാക്ക് പൊസിഷനിൽ മികച്ച പ്രകടനമാണ് ഇതുവരെ ജൊനാഥൻ നടത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ അഭാവം ജർമ്മനിക്ക് തിരിച്ചടിയായിരിക്കും. എന്നിരുന്നാലും പരിശീലകനായ നഗൽസ്മാന് മികച്ച ബാക്കപ്പ് ഓപ്ഷനുകൾ ലഭ്യമാണ്.ഷ്ളോട്ടർബെക്ക്,ആന്റൺ തുടങ്ങിയ താരങ്ങൾ അവിടെയുണ്ട്. അടുത്ത മത്സരത്തിൽ ഇവരിൽ ആരെങ്കിലുമായിരിക്കും പരിശീലകൻ ഉപയോഗപ്പെടുത്തുക.ഇന്നലത്തെ മത്സരത്തിലും മികച്ച പ്രകടനം തന്നെയാണ് ജർമ്മനി നടത്തിയിട്ടുള്ളത്.നല്ല രൂപത്തിൽ ആധിപത്യം പുലർത്താൻ അവർക്ക് സാധിച്ചിരുന്നു. പക്ഷേ ഗോളടിക്കാൻ ആളില്ല എന്നതാണ് ഇപ്പോഴത്തെ അവരുടെ ഏറ്റവും വലിയ തലവേദന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!