സൂപ്പർ താരങ്ങൾ തിരിച്ചെത്തി, നേഷൻസ് ലീഗിനുള്ള ഫ്രഞ്ച് സ്‌ക്വാഡ് പ്രഖ്യാപിച്ചു !

ഈ വരുന്ന യുവേഫ നേഷൻസ് ലീഗിനും സൗഹൃദമത്സരത്തിനുമുള്ള ഫ്രഞ്ച് സ്‌ക്വാഡ് പരിശീലകൻ ദിദിയർ ദെഷാപ്സ് പ്രഖ്യാപിച്ചു. ഇന്നലെ ഫ്രാൻസിന്റെ ഇരുപത്തിനാലംഗ സ്‌ക്വാഡ് പരിശീലകൻ പുറത്തു വിട്ടത്. താരതമ്യേന ചെറിയ സ്‌ക്വാഡ് ആണെങ്കിലും പ്രമുഖതാരങ്ങൾ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ചിരുന്ന പോൾ പോഗ്ബയും കിലിയൻ എംബാപ്പെയും തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ അന്റോയിൻ ഗ്രീസ്‌മാൻ, ഒലിവർ ജിറൂദ്, ആന്റണി മാർഷ്യൽ എന്നിവർ എല്ലാം തന്നെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ എട്ടിന് ഉക്രൈനെതിരെയാണ് ഫ്രാൻസ് ടീമിന്റെ സൗഹൃദമത്സരം. ഇന്ത്യൻ സമയം രാത്രി 12:40-നാണ് മത്സരം. പിന്നീട് രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളാണ് ഫ്രഞ്ച് പട കളിക്കുന്നത്. ഒക്ടോബർ പന്ത്രണ്ടിന് കരുത്തരായ പോർച്ചുഗലിനെയാണ് ഫ്രാൻസ് നേരിടുന്നത്. ഇന്ത്യൻ സമയം 12:15 നാണ് മത്സരം. പിന്നീട് ഒക്ടോബർ പതിനഞ്ചിന് ക്രോയേഷ്യക്കെതിരെയാണ് ഫ്രാൻസിന്റെ മത്സരം.ഇതും 12:15-നാണ്. നിലവിൽ ഗ്രൂപ്പ്‌ മൂന്നിൽ പോർച്ചുഗൽ ആണ് ഒന്നാമത്. ആറു പോയിന്റ് തന്നെയുള്ള ഫ്രാൻസ് രണ്ടാമതും ആണ്.

ഫ്രഞ്ച് സ്‌ക്വാഡ് ഇങ്ങനെയാണ് :

ഗോൾകീപ്പർമാർ : ഹ്യൂഗോ ലോറിസ്, മൈയിഗ്നൻ, മണ്ടാണ്ട,

ഡിഫൻഡർമാർ : ഡിഗ്നെ, ഡുബോയിസ്‌, ഹെർണാണ്ടസ്, പ്രിസണൽ കിപ്പമ്പേ, ക്ലമന്റ് ലെങ്ലെറ്റ്, ബെഞ്ചമിൻ പവാർഡ്, ഡായോട്ട് ഉപമെക്കാനോ, റാഫേൽ വരാനെ.

മിഡ്‌ഫീൽഡർമാർ : കാമവിങ്ക, ങ്കോളോ കാന്റെ, സോൻസി, പോൾ പോഗ്ബ, അഡ്രിയാൻ റാബിയോട്ട്, ടോളിസോ,

സ്‌ട്രൈക്കർമാർ : ഹൗസേം ഔർ, ബെൻ യെഡർ, കിങ്സ്ലി കോമാൻ, ഒലിവർ ജിറൂദ്, അന്റോയിൻ ഗ്രീസ്‌മാൻ, ആന്റണി മാർഷ്യൽ, കിലിയൻ എംബാപ്പെ.

Leave a Reply

Your email address will not be published. Required fields are marked *