സൂപ്പർ താരങ്ങളില്ല,ഏഴ് മാറ്റങ്ങൾ വരുത്താൻ ടിറ്റെ,ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബ്രസീൽ ടീമുള്ളത്.ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് ബൊളീവിയയുടെ മൈതാനമായ ലാ പാസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.കഴിഞ്ഞ മത്സരത്തിൽ ചിലിയെ തകർത്തു വിടാൻ ബ്രസീലിനു സാധിച്ചിരുന്നു.

എന്നാൽ അടുത്ത മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറെയും വിനീഷ്യസ് ജൂനിയറെയും ബ്രസീലിന് ലഭ്യമല്ല. ഇരുവർക്കും സസ്പെൻഷനാണ്. അതുകൊണ്ടുതന്നെ ഫിലിപ്പെ കൂട്ടിഞ്ഞോ,റിച്ചാർലീസൺ എന്നിവരായിരിക്കും ആ സ്ഥാനങ്ങളിൽ ഇടം നേടുക.

ഏതായാലും കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ടിറ്റെ നിരവധി മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ഡാനിലോ,തിയാഗോ സിൽവ,ഗിലർമെ അരാന,കാസമിറോ,ഫ്രഡ്‌,നെയ്മർ,വിനീഷ്യസ് എന്നിവർ ഉണ്ടാവില്ല.മറിച്ച് ഡാനി ആൽവെസ്,എഡർ മിലിറ്റാവോ,അലക്സ് ടെല്ലസ്,ഫാബിഞ്ഞോ,ബ്രൂണോ ഗുയ്മിറസ്,ഫിലിപ്പെ കൂട്ടിഞ്ഞോ,റിച്ചാർലീസൺ എന്നിവരായിരിക്കും ആദ്യ ഇലവനിൽ ഉണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്. ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Alisson; Daniel Alves, Marquinhos, Éder Miltão and Alex Telles; Fabinho, Bruno Guimarães and Lucas Paquetá; Philippe Coutinho, Richarlison and Antony

ഈയൊരു മത്സരത്തിനുശേഷം വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ മറ്റൊരു മത്സരം മാത്രമാണ് ബ്രസീലിന് അവശേഷിക്കുക.സസ്പെന്റ് ചെയ്യപ്പെട്ട അർജന്റീനക്കെതിരെയുള്ള മത്സരം എന്ന് നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *