സൂപ്പർ,മാഗ്നിഫിസന്റ്..എംബപ്പേയെ പുറത്തിരുത്തിയതിൽ പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ!

ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് യൂറോപ്യൻ വമ്പൻമാരായ ഫ്രാൻസ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ എതിരാളികൾ ജർമ്മനിയാണ്. പിന്നീട് നടക്കുന്ന മത്സരത്തിൽ സൗത്ത് അമേരിക്കൻ ടീമായ ചിലിയെ അവർ നേരിടും. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ഇന്നലെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദേഷാപ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.എംബപ്പേ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട താരങ്ങളെല്ലാം ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ എംബപ്പേയെ പിഎസ്ജി പരിശീലകൻ തുടർച്ചയായി പുറത്തിരുത്തുകയാണ്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് എംബപ്പേ മുഴുവൻ സമയവും കളിച്ചിട്ടുള്ളത്.എന്നാൽ എംബപ്പേക്ക് കളി സമയം കിട്ടാത്തതിൽ ഫ്രഞ്ച് പരിശീലകൻ ആശങ്കപ്പെടുന്നില്ല.സൂപ്പർ..മാഗ്നിഫിസന്റ് എന്നാണ് ഇതിനോടുള്ള പ്രതികരണമായി കൊണ്ട് ദെഷാപ്സ് നടത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സൂപ്പർ.. മാഗ്നിഫിസന്റ്..അദ്ദേഹത്തിന് ഇപ്പോൾ അവസരങ്ങൾ കുറവാണ്.പക്ഷേ അത് ഗുണകരമാണ്. വലിയ കോമ്പറ്റീഷനുകളിൽ ഫ്രഷ്നസോടെ ഇരിക്കുക എന്നുള്ളത് നിർണായകമായ ഘടകമാണ്.കളി സമയം കിട്ടുക എന്നുള്ളത് നല്ല കാര്യമാണ്, പക്ഷേ ഓരോ മൂന്നു മത്സരവും തുടർച്ചയായി കളിക്കുമ്പോൾ മസിൽ ഫാറ്റിഗ് ഉണ്ടാകും.എംബപ്പേയുടെ റിഥത്തിന്റെ കാര്യത്തിൽ എനിക്ക് യാതൊരുവിധ ആശങ്കകളും ഇല്ല. ഇതെല്ലാം പരിശീലകരുടെ ചോയ്സുകളാണ് “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഫ്രഞ്ച് ദേശീയ ടീമിന്റെ മത്സരങ്ങളിൽ ടീമിനെ നയിക്കുക എംബപ്പേ തന്നെയായിരിക്കും. ഇപ്പോൾ മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം റയൽ മാഡ്രിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്ന പിന്നാലെയാണ് പിഎസ്ജി അദ്ദേഹത്തെ പുറത്തിരുത്തിയത്. എന്നാൽ ഈ കാരണം കൊണ്ടല്ല എന്നത് പിഎസ്ജി പരിശീലകൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *