സുന്ദരനായത് കൊണ്ടല്ല ഞാൻ ബ്രസീൽ ടീമിൽ,ബഹുമാനം കാണിക്കൂ : റിച്ചാർലീസൺ

വരാനിരിക്കുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ടീമുള്ളത്.ചിലി,ബൊളീവിയ എന്നിവരെയാണ് ബ്രസീൽ നേരിടുക.ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലേക്ക് സൂപ്പർ താരമായ റിച്ചാർലീസണെ ടിറ്റെ തിരിച്ചു വിളിച്ചിരുന്നു.അവസാനത്തെ ബ്രസീലിന്റെ മൂന്ന് സ്‌ക്വാഡുകളിലും ഇടം നേടാൻ കഴിയാതിരുന്ന താരം ഒരിടവേളക്ക് ശേഷമാണ് വീണ്ടും ബ്രസീൽ ടീമിൽ മടങ്ങിയെത്തിയത്.

പക്ഷെ താരത്തെ ഉൾപ്പെടുത്തിയതിൽ പലരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.ഇതിനെതിരെ ഇപ്പോൾ റിച്ചാർലീസൺ തന്നെ രംഗത്തുവന്നിട്ടുണ്ട്.അതായത് ഞാൻ സുന്ദരനായതുകൊണ്ടല്ല ബ്രസീൽ ടീമിൽ ഉള്ളത് എന്നാണ് റിച്ചാർലീസൺ പറഞ്ഞത്. ഒരു അല്പം ബഹുമാനം കാണിക്കൂവെന്നും റിച്ചാർലീസൺ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.റിച്ചാർലീസണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഇവിടെ ബ്രസീൽ ടീമിൽ ഉള്ളത് ഞാനൊരു സുന്ദരനായതുകൊണ്ടല്ല. ഞാൻ വളരെയധികം ദുഃഖത്തിലായിരുന്നു. ആ പരിക്ക് വളരെയധികം ഗുരുതരമായിരുന്നു.അത്കൊണ്ട് തന്നെ പലരും ഞാൻ വേൾഡ് കപ്പിന് ഉണ്ടാവില്ല എന്നുള്ളത് മുൻകൂട്ടി തീരുമാനിച്ചിരുന്നു. പക്ഷേ ഞാൻ ശാന്തനായിരുന്നു,എന്തെന്നാൽ എന്റെ കഴിവും പ്രതിഭയുമൊക്കെ എനിക്കറിയാം. എന്തൊക്കെയായാലും ഞാൻ ഇതിനോടകം തന്നെ ബ്രസീലിലെ ദേശീയ ടീമിനൊപ്പം ചരിത്രം രചിച്ച് കഴിഞ്ഞിട്ടുണ്ട്. നിങ്ങൾ കുറച്ചുകൂടി ബഹുമാനം കാണിക്കേണ്ടതുണ്ട്.ഞങ്ങൾ ഗൗരവത്തോടെയാണ് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ പുതിയ സ്ട്രൈക്കർമാരാണ് ബ്രസീലിൽ ഉദയം ചെയ്തുകൊണ്ടിരിക്കുന്നത്.അത്കൊണ്ട് തന്നെ എന്റെ സ്ഥാനം തർക്കത്തിലാണ് എന്നുള്ളത് എനിക്കറിയാം ” റിച്ചാർലീസൺ പറഞ്ഞു.

ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിട്ടില്ല.എവെർടണ് വേണ്ടി പ്രീമിയർ ലീഗിൽ 20 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *