സുനിൽ ഛേത്രിയുടെയും ഇന്ത്യൻ പരിശീലകന്റെയും വോട്ടുകൾ ഇവർക്കാണ് !

ഇന്നലെയായിരുന്നു ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. ബയേണിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട്‌ ലെവന്റോസ്ക്കിയാണ് പുരസ്‌കാരജേതാവായത്. പരിശീലകർ, ടീം ക്യാപ്റ്റൻമാർ, ആരാധകർ, മാധ്യമപ്രവർത്തകർ എന്നിവരൊക്കെ വോട്ടിങ്ങിലൂടെയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ലയണൽ മെസ്സി മൂന്നാം സ്ഥാനത്തെത്തി. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏതായാലും ഇന്ത്യയിൽ നിന്ന് വോട്ട് ചെയ്യാൻ അവസരം ലഭിച്ചത് രണ്ട് പേർക്കാണ്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്കും പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനും.

സൂപ്പർ താരമായ സുനിൽ ഛേത്രി തന്റെ ആദ്യ വോട്ട് നൽകിയിരിക്കുന്നത് റോബർട്ട്‌ ലെവന്റോസ്ക്കിക്ക്‌ തന്നെയാണ്. രണ്ടാമതായി ഛേത്രി പരിഗണിച്ചത് മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിൻ ഡിബ്രൂയിനെയാണ്. മൂന്നാമതായി ലിവർപൂളിന്റെ സെനഗൽ താരം സാഡിയോ മാനെയെയാണ് ഛേത്രി പരിഗണിച്ചത്. സൂപ്പർ താരങ്ങളായ മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവരെ ഇന്ത്യൻ നായകൻ പരിഗണിച്ചില്ല. അതേസമയം ഇന്ത്യൻ പരിശീലകന്റെ ആദ്യവോട്ട് സാഡിയോ മാനെക്കാണ്. രണ്ടാം വോട്ട് മുഹമ്മദ് സലാക്കാണ് സ്റ്റിമാച്ച് നൽകിയത്. മൂന്നാം ഡിഫൻഡർ വിർജിൽ വാൻ ഡെയ്ക്കിനും ഇദ്ദേഹം നൽകി. അദ്ദേഹം ഒരു ലിവർപൂളിനോട് ഇഷ്ടം വെച്ച് പുലർത്തുന്ന വ്യക്തിയാണ് എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും ഇദ്ദേഹം പരിഗണിച്ചില്ല. ഇന്ത്യൻ പരിശീലകനും ഇന്ത്യൻ ക്യാപ്റ്റനും പ്രിയപ്പെട്ട താരമാണ് മാനെയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *