സീനിയർ താരങ്ങൾ എത്തി,അർജന്റീനയുടെ ലക്ഷ്യം ഗോൾഡ് തന്നെ!
അർജന്റീന ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ സുവർണ്ണ കാലഘട്ടമാണ്. ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടവും അവർ സ്വന്തമാക്കിയിരുന്നു. ഇനി അർജന്റീനയുടെ ലക്ഷ്യം ഒളിമ്പിക്ക് ഗോൾഡ് മെഡൽ നേടുക എന്നതാണ്. ജൂലൈ 24 ആം തീയതി പാരീസിൽ വെച്ചുകൊണ്ടാണ് ഒളിമ്പിക് ഫുട്ബോൾ ആരംഭിക്കുന്നത്.
അർജന്റീനയുടെ അണ്ടർ 23 ടീമാണ് ഇതിൽ പങ്കെടുക്കുന്നത്. എന്നാൽ 3 സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.ഹൂലിയൻ ആൽവരസ്,ജെറോണിമോ റുള്ളി,നിക്കോളാസ് ഓട്ടമെന്റി എന്നിവരാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സീനിയർ താരങ്ങൾ. അവർ കഴിഞ്ഞ ദിവസം ഫ്രാൻസിൽ എത്തിച്ചേരുകയും അർജന്റീനയുടെ ടീമിനോടൊപ്പം ജോയിൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോയാണ് ഈ ടീമിനെ പരിശീലിപ്പിക്കുന്നത്.ലയണൽ മെസ്സി,ഡി മരിയ,എമി മാർട്ടിനസ്,ഗർനാച്ചോ,എൻസോ ഫെർണാണ്ടസ് എന്നിവരെയൊക്കെ ഒളിമ്പിക്സിൽ കളിപ്പിക്കാൻ മശെരാനോ ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അവരുടെ ക്ലബ്ബുകൾ അനുമതി നൽകിയിരുന്നില്ല. ഇതോടുകൂടിയാണ് ഈ മൂന്ന് താരങ്ങളിലേക്ക് കാര്യങ്ങൾ എത്തിയത്. ആകെ 16 ടീമുകളാണ് ഒളിമ്പിക് ഫുട്ബോളിൽ മാറ്റിവെക്കുന്നത്.
4 ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിൽ നിന്ന് രണ്ട് ടീമുകൾ വീതമാണ് അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുക. അർജന്റീനയുടെ ഗ്രൂപ്പിൽ മൊറോക്കോ,ഇറാഖ്,ഉക്രൈൻ എന്നിവരാണ് എതിരാളികളായി കൊണ്ടുവരുന്നത്. വരുന്ന ജൂലൈ 24 ആം തീയതി വൈകിട്ട് 6:30നാണ് അർജന്റീനയും മൊറോക്കോയും തമ്മിലുള്ള ആദ്യ മത്സരം അരങ്ങേറുക.
കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലെയും ഗോൾഡ് മെഡൽ സ്വന്തമാക്കിയത് ബ്രസീലാണ്.എന്നാൽ ഇത്തവണത്തെ ഒളിമ്പിക്സിന് യോഗ്യത നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.അതേസമയം കരുത്തരായ ഫ്രാൻസ്,സ്പെയിൻ എന്നിവരൊക്കെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്. അർജന്റീനയുടെ ഗോൾഡ് മെഡൽ മോഹത്തിന് ഇവരൊക്കെയാവും വലിയ വെല്ലുവിളി ഉയർത്തുക.