സിൽവ തിരിച്ചെത്തി, കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു!
ഈ വരുന്ന കോപ്പ അമേരിക്കക്കുള്ള ബ്രസീലിയൻ സ്‌ക്വാഡ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു.24 അംഗ സ്‌ക്വാഡ് ആണ് ടിറ്റെ പുറത്ത് വിട്ടത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്ന് ഒരു മാറ്റമാണ് നിലവിൽ ഉള്ളത്. പരിക്ക് മൂലം പുറത്തായിരുന്ന ഡിഫൻഡർ തിയാഗോ സിൽവ തിരിച്ചെത്തിയിട്ടുണ്ട്. പകരമായി ടീമിൽ ഉൾപ്പെടുത്തിയിരുന്ന റോഡ്രിഗോ കയോക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.യഥാർത്ഥത്തിൽ 28 പേരെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കോൺമെബോൾ അനുമതി നൽകിയിട്ടുണ്ട്. പക്ഷേ 24 പേരായി ടിറ്റെ ചുരുക്കുകയായിരുന്നു. കോപ്പ അമേരിക്കയിൽ വെനിസ്വേലക്കെതിരെയാണ് ബ്രസീൽ ആദ്യമത്സരം കളിക്കുന്നത്. സ്‌ക്വാഡ് താഴെ നൽകുന്നു.
LISTA FINAL 📋
— CBF Futebol (@CBF_Futebol) June 9, 2021
A #SeleçãoBrasileira está convocada para a Copa América! O Brasil estreia no domingo (13) e luta por mais uma taça da competição. pic.twitter.com/0HrMgp4q9W
ഗോൾകീപ്പർമാർ:Alisson (Liverpool), Éderson (Manchester City) and Weverton (Palmeiras);
ഫുൾ ബാക്കുമാർ: Émerson Royal (Barcelona), Danilo (Juventus), Alex Sandro (Juventus) and Renan Lodi (Atlético de Madrid);
ഡിഫൻഡർമാർ: Éder Militão (Real Madrid), Felipe (Atlético de Madrid), Marquinhos (PSG) and Thiago Silva (Chelsea).
മധ്യനിരക്കാർ :Casemiro (Real Madrid), Douglas Luiz (Aston Villa), Everton Ribeiro (Flemish), Fabinho (Liverpool), Fred (Manchester United) and Lucas Paquetá (Lyon);
മുന്നേറ്റനിരക്കാർ : Everton Cebolinha (Benfica), Roberto Firmino (Liverpool), Gabriel Barbosa (Flemish), Gabriel Jesus (Manchester City), Neymar (PSG), Richarlison (Everton) and Vini Jr (Real Madrid).