സിൽവയേയും ഡാനിയേയും നോക്കൂ : വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടാനാവുമെന്നുള്ള പ്രതീക്ഷയിൽ സൂപ്പർ താരം!

2008 മുതൽ 2013 വരെ ബ്രസീലിന്റെ ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അലക്സാന്ദ്ര പാറ്റോ.32-കാരനായ താരം 2013 ഒക്ടോബറിൽ സാംബിയക്കെതിരെയായിരുന്നു അവസാനമായി ബ്രസീലിന് വേണ്ടി കളിച്ചത്. അതിനു ശേഷം ബ്രസീലിയൻ ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

നിലവിൽ MLS ക്ലബായ ഒർലാന്റോ സിറ്റിക്ക് വേണ്ടിയാണ് പാറ്റോ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനം അമേരിക്കയിൽ നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. 15 മത്സരങ്ങളിൽനിന്ന് 5 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചു കഴിഞ്ഞിരുന്നു.

ഏതായാലും വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ടീമിൽ തനിക്ക് ഇടം നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷ ഇപ്പോഴും പാറ്റോ കൈവിട്ടിട്ടില്ല. അദ്ദേഹം ഉദാഹരണമായി കൊണ്ട് ചൂണ്ടിക്കാണിക്കുന്നത് സൂപ്പർ താരങ്ങളായ തിയാഗോ സിൽവയേയും ഡാനി ആൽവസിനെയുമാണ്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്ക് വരുന്ന വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടാൻ കഴിയും എന്നുള്ളത് ഞാനിപ്പോഴും വിശ്വസിക്കുന്നുണ്ട്.തിയാഗോ സിൽവയിലേക്കും ഡാനി ആൽവസിലേക്കും ഒന്ന് നോക്കൂ. ഈ പ്രായത്തിലും അവർ രണ്ടുപേരും ബ്രസീലിനു വേണ്ടി കളിക്കുന്നുണ്ട്. പക്ഷേ ഇതെല്ലാം ദൈവഹിതമുണ്ടെങ്കിൽ മാത്രമേ നടക്കുകയുള്ളൂ. ഞാൻ ഇന്നേക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ബാക്കിയുള്ളതെല്ലാം ദൈവത്തിന്റെ കൈകളിലാണ് ” ഇതാണ് പാറ്റോ പറഞ്ഞിട്ടുള്ളത്.

എസി മിലാൻ,ചെൽസി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പാറ്റോ. എന്നാൽ വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് ചെൽസിക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളത്. ചെൽസിയെ തിരഞ്ഞെടുത്തതിൽ തനിക്ക് പശ്ചാത്താപമുണ്ടെന്നും പാറ്റോ കൂട്ടിച്ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *