സിബിഎഫ് പ്രസിഡന്റ് കാബോക്ലോയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു!
ബ്രസീലിയൻ ഫുട്ബോളിലെ പ്രതിസന്ധികൾക്ക് വിരാമമാവുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇന്നലെ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്ത് വിട്ടിട്ടുള്ളത്. സിബിഎഫ് പ്രസിഡന്റ് റോജേറിയോ കാബോക്ലോയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തിരിക്കുന്നു.30 ദിവസത്തേക്കാണ് അദ്ദേഹത്തെ സസ്‌പെൻഷൻ ചെയ്തിരിക്കുന്നത്.ഒരു സിബി എഫ് ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്.തന്നെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് ഇവർ പരാതി നൽകിയിരുന്നത്. ഇതിനുള്ള തെളിവുകളും ഇവർ പുറത്ത് വിട്ടിരുന്നു.സിബിഎഫിലെ എത്തിക്സ് കമ്മറ്റിയാണ് കാബോക്ലോയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനമെടുത്തത്.സിബിഎഫിന്റെ നിയമസംഹിതയിലെ ആർട്ടിക്കിൾ 143 ആണ് ഇദ്ദേഹം ലംഘിച്ചിരിക്കുന്നത്.
🚨 URGENTE!
— ge (@geglobo) June 6, 2021
Rogério Caboclo é afastado da presidência da CBF após acusação de assédio sexualhttps://t.co/KXrRhGuzoo
ഇതോടെ വൈസ് പ്രസിഡന്റായ അന്റോണിയോ കാർലോസ് നുനെസ് താൽകാലികമായി പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കും.സിബിഎഫിന്റെ ഇരുപതാമത്തെ പ്രസിഡന്റ് ആയിരുന്നു കാബോക്ലോ.2019 ഏപ്രിലിൽ ആയിരുന്നു ഇദ്ദേഹം പ്രസിഡന്റ് ആയി സ്ഥാനമേറ്റത്.ഏതായാലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ബ്രസീലിയൻ ഫുട്ബോളും സിബിഎഫും കടന്നു പോവുന്നത്. കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങൾ നിലനിൽക്കെയാണ് സിബിഎഫ് പ്രസിഡന്റിന്റെ സ്ഥാനം തെറിക്കുന്നത്. ഈ പ്രതിസന്ധികൾക്ക് എങ്ങനെ പരിഹാരം കാണാമെന്ന ആലോചനയിലാണ് നിലവിൽ സിബിഎഫ്.