സാഹചര്യം മോശമാണ്, ടീം തീരുമാനിച്ചു കഴിഞ്ഞു: ബ്രസീൽ കോച്ച്
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ചിലിയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക.ചിലിയുടെ മൈതാനത്ത് വെച്ചുകൊണ്ട് നടക്കുന്ന മത്സരത്തിൽ ബ്രസീൽ വിജയം മാത്രമാണ് ലക്ഷ്യം വെക്കുന്നത്. അവസാനമായി കളിച്ച മത്സരത്തിൽ പരാഗ്വയോട് പരാജയപ്പെട്ടവരാണ് ബ്രസീൽ.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ സംസാരിച്ചിട്ടുണ്ട്. ബ്രസീലിൽ കാര്യങ്ങൾ ഒരല്പം മോശമാണ് എന്നത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ മത്സരത്തിനു വേണ്ടിയുള്ള ഇലവൻ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പരിശീലകന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” മത്സരത്തിൽ ആബ്നെറും ഇഗോറും സ്റ്റാർട്ട് ചെയ്യും. ബ്രസീൽ ദേശീയ ടീമിന്റെ ജേഴ്‌സി അണിയുക ഭാരമുള്ള കാര്യം തന്നെയാണ്. ഈ ടീം രണ്ടു വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.പക്ഷേ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഞങ്ങൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല.ഈ മത്സരത്തിനുള്ള ടീം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ട്രെയിനിങ്ങിൽ മികച്ച കാര്യങ്ങളാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. എല്ലാവരും വളരെയധികം ഫോക്കസ്ഡാണ്.ഫ്രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം ഞങ്ങൾക്ക് നടത്തേണ്ടതുണ്ട്.നിലവിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. അത് സാഹചര്യങ്ങളെ മോശമാക്കുന്നു.കാരണം എപ്പോഴും ടോപ്പിൽ നിൽക്കേണ്ട ടീമാണ് ബ്രസീൽ. ഈ നിമിഷം മുതൽ ഞങ്ങൾക്ക് വ്യത്യസ്തമായ റിസൾട്ട് ആണ് വേണ്ടത്.പക്ഷേ തുടക്കത്തിൽ ഇങ്ങനെയൊക്കെ മോശം അവസ്ഥകളെ നേരിടേണ്ടി വരും. വേൾഡ് കപ്പിന് ഏറ്റവും മികച്ച രൂപത്തിൽ ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട് “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്തും ബ്രസീൽ അഞ്ചാം സ്ഥാനത്തുമാണ്. ബ്രസീലിനേക്കാൾ എട്ട് പോയിന്റിന്റെ ലീഡ് നിലവിൽ അർജന്റീനക്കുണ്ട്.ഏതായാലും ഈ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് പോയിന്റ് നില ഉയർത്തുക എന്ന ഒരു ലക്ഷ്യം മാത്രമായിരിക്കും ബ്രസീലിന് ഉണ്ടാവുക.