സാവിയുടെ ടീം വിജയിച്ചത് എട്ട് ഗോളിന്, പോയിന്റ് ടേബിളിൽ ബഹുദൂരം മുന്നിൽ !
ബാഴ്സ ഇതിഹാസതാരം സാവി പരിശീലകനായി എത്തിയത് മുതൽ ഖത്തർ ക്ലബ് അൽ സാദിന് സുവർണകാലമാണ്. ആദ്യ സീസണിൽ തന്നെ രണ്ട് കിരീടങ്ങൾ നേടാൻ അൽ സാദിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഖത്തർ സ്റ്റാർസ് ലീഗിൽ വമ്പൻ മുന്നേറ്റമാണ് അൽ സാദ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ സൈലിയയെ എതിരില്ലാത്ത എട്ട് ഗോളിനാണ് അൽ സാദ് തറപറ്റിച്ചത്. സ്പാനിഷ് താരമായ സാന്റി കസോർല ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. നാലു ഗോളുകൾ നേടിയ ബൗനെജാഹാണ് ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ലീഗിൽ തകർപ്പൻ പ്രകടനമാണ് സാവിയുടെ ടീം നടത്തുന്നത്.
El Al-Sadd de Xavi le hace un ocho al Al Sailiya con otra exhibición de Cazorla https://t.co/r75kdEodGL pic.twitter.com/RvxoumsFbP
— Fútbol Internacional (@MarcaFutbolint) January 7, 2021
13 മത്സരങ്ങളിൽ നിന്ന് 11 വിജയവും 2 സമനിലയുമായി 35 പോയിന്റുള്ള അൽ സാദ് ആണ് പോയിന്റ് ടേബിളിൽ ഒന്നാമത്. ഒരു മത്സരം കുറച്ചു കളിച്ച രണ്ടാം സ്ഥാനക്കാരായ അൽ ദുഹൈലുമായി പതിനൊന്ന് പോയിന്റിന്റെ വിത്യാസമാണ് അൽ സാദിനുള്ളത്. ഈ ലീഗിൽ ഒരൊറ്റ തോൽവി അറിയാത്ത ടീം സാവിയുടെ ടീമാണ്. അതേസമയം ഗോളിന്റെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും അൽ സാദ് താരങ്ങൾ തന്നെയാണ് മുന്നിൽ. 12 ഗോളുകൾ നേടിയ ബൗനജാഹാണ് ഒന്നാമത്. ഒമ്പത് അസിസ്റ്റുകൾ നേടിയ സാന്റി കസോർല അസിസ്റ്റുകളുടെ എണ്ണത്തിൽ മുൻപന്തിയിലുണ്ട്. ഒമ്പത് ഗോളുകൾ നേടാനും സാന്റിക്ക് കഴിഞ്ഞിട്ടുണ്ട്.
QNB Stars League: Al-Sadd extend lead at the top after 8-0 win over Al-Sailiya
— Al Sadd SC | نادي السد (@AlsaddSC) January 7, 2021
Report: https://t.co/KxVhvbU6wk#AlSadd #QNBStarsLeaguepic.twitter.com/VZPJt6m4gl