മുൻ ബാഴ്സ ഇതിഹാസവും നിലവിലെ അൽ-സാദ് പരിശീലകനുമായ സാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയ വിവരം അറിയിച്ചത്. ഭയപ്പെടാനില്ലെന്നും എത്രയും പെട്ടന്ന് തന്നെ തന്റെ ജോലിയിലേക്ക് പ്രവേശിക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കുറച്ചു കാലം സെൽഫ്-ഐസൊലേഷനിൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ-ഖോറിനെതിരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താരത്തിന് സാധിച്ചേക്കില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു സാവി അൽ-സാദുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയത്.
” കുറച്ചു ദിവസങ്ങൾക്ക് മുൻപ്, qsl-ന്റെ പ്രോട്ടോകോൾ പ്രകാരം എന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയിരിക്കുന്നു. ഭാഗ്യവശാൽ ഞാൻ ഓക്കേയാണ്. പക്ഷെ എല്ലാം ക്ലിയർ ആവുന്നത് വരെ ഞാൻ ഐസൊലേഷനിൽ ആയിരിക്കും. എന്റെ ആരോഗ്യം അനുവദിക്കുന്ന സമയത്ത്, എന്റെ ദൈനംദിന ജോലിയിലേക്ക് മടങ്ങാൻ ഞാൻ കാത്തിരിക്കുകയാണ് ” സാവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.