സാക്ഷാൽക്കാരമായത് കുട്ടിക്കാലം മുതലേയുള്ള സ്വപ്നം,ബ്രസീലിന്റെ പത്താം നമ്പറുകാരൻ പറയുന്നു !
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ കീഴടക്കിയത്. മത്സരത്തിലെ ഗോൾ കണ്ടെത്തിയത് റോബെർട്ടോ ഫിർമിനോയായിരുന്നു. ആ ഗോളിൽ പങ്കാളിത്തം വഹിക്കാൻ എവെർട്ടൺ റിബയ്റോക്ക് സാധിച്ചിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിൽ ടീമിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞാണ് താരം കളിച്ചിരുന്നത്. ഭേദപ്പെട്ട പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്. താരത്തിന്റെ പ്രകടനത്തെ ബ്രസീലിയൻ കമന്റെറ്റർമാർ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മത്സരം കളിക്കാനായതിലും വിജയിക്കാനായതിലും സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് റിബയ്‌റോ. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് സാക്ഷാൽക്കാരമായത് എന്നാണ് മത്സരശേഷം താരം പ്രസ്താവിച്ചത്. ബ്രസീലിന് വേണ്ടി താരം മുമ്പും കളിച്ചിട്ടുണ്ട്. 2015-ൽ ദുങ്കക്ക് കീഴിൽ താരം കളിച്ചിരുന്നു.
"Sonho de criança realizado"
— ge (@geglobo) November 14, 2020
Everton Ribeiro comemora atuação com a 10 da Seleção: https://t.co/6kA0rnOhpr pic.twitter.com/iUHiemS7QP
” ഒരുപാട് സന്തോഷം തോന്നുന്നു. നിർഭാഗ്യവശാൽ നെയ്മർക്ക് കളിക്കാൻ സാധിക്കാതെ വരികയായിരുന്നു. തുടർന്ന് പത്താം നമ്പർ ജേഴ്സി അണിയാനുള്ള അവസരം എനിക്ക് ലഭിക്കുകയും ചെയ്തു. ഇത് വലിയൊരു അംഗീകരമായാണ് ഞാൻ കാണുന്നത്. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് സാക്ഷാൽക്കാരമായത്. ഇന്ന് ഞാൻ ഇത് ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. ഗോളിൽ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയും ഞങ്ങൾക്ക് മുമ്പിൽ മത്സരങ്ങളുണ്ട്. കൗണ്ടർഅറ്റാക്കിങ്ങിലൂടെ ഗോൾ നേടാനായിരുന്നു ഞങ്ങളുടെ പദ്ധതികൾ. മധ്യനിരയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്തായാലും ഒരു ഗോൾ കണ്ടെത്താനായി. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയിക്കാനായി എന്നുള്ളത് തന്നെയാണ് ” റിബയ്‌റോ പറഞ്ഞു.
MAIS UMA VITÓRIA! #SeleçãoBrasileira derrotou a Venezuela por 1 a 0, com gol de Firmino. Veja fotos do duelo!
— CBF Futebol (@CBF_Futebol) November 14, 2020
🇧🇷 1 x 0 🇻🇪 | #BRAxVEN
Fotos: @lucasfigfoto / CBF pic.twitter.com/zv68PSehN2