സാംബ ഡി’ഓർ,നെയ്മർ തന്നെ ജേതാവ്!
ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ ഒരിക്കൽ കൂടി സാംബ ഡി ഓർ പുരസ്കാരം നേടിയെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ബ്രസീൽ താരത്തിനുള്ള പുരസ്കാരമാണ് ഒരിക്കൽ കൂടി നെയ്മർ സ്വന്തമാക്കിയിട്ടുള്ളത്.സാംബ ഫൂട്ട് എന്ന് വെബ്സൈറ്റാണ് ഈയൊരു പുരസ്കാരം നൽകുന്നത്.ഇത് ആറാം തവണയാണ് നെയ്മർ ജൂനിയർ ഏറ്റവും മികച്ച ബ്രസീൽ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്.
2008ലാണ് ഈ പുരസ്കാരം നൽകാൻ ആരംഭിച്ചത്.2014, 2015, 2017, 2020, 2021 എന്നീ വർഷങ്ങളിലാണ് ഇതിനു മുൻപ് നെയ്മർ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.ഇത് തുടർച്ചയായ മൂന്നാം തവണയാണ് സാംബ ഡി ഓർ നെയ്മർ നേടുന്നത്. ആരാധകർക്കിടയിൽ നടത്തിയ വോട്ടിങ്ങും ജേണലിസ്റ്റുകൾ അടങ്ങിയ പാനലുമാണ് ഈ പുരസ്കാര ജേതാവിനെ തീരുമാനിച്ചിട്ടുള്ളത്.
Com vocês, os vencedores do Samba Gold 2022! 🏆🏆🏆
— Sambafoot (@Sambafoot) February 6, 2023
O prêmio Masculino ficou com Neymar pela 6ª vez!
Debinha venceu pela 1ª vez o prêmio Feminino!
Nosso novo prêmio, o Sub-20, ficou com Endrick!
Parabéns aos vencedores e todos os candidatos nas três categorias! pic.twitter.com/Q5QA6xXW3M
കഴിഞ്ഞവർഷം നെയ്മർ നടത്തിയ മികച്ച പ്രകടനമാണ് ഈ പുരസ്കാരത്തിന് താരത്തെ അർഹനാക്കിയിരിക്കുന്നത്.ആറാം തവണയും താൻ ഈ പുരസ്കാരം നേടിയ കാര്യം നെയ്മർ തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഏറ്റവും മികച്ച ബ്രസീലിയൻ യുവ താരത്തിനുള്ള പുരസ്കാരം എൻഡ്രിക്കും വനിത താരത്തിനുള്ള പുരസ്കാരം ഡെബിഞ്ഞയും കരസ്ഥമാക്കിയിട്ടുണ്ട്.
31കാരനായ നെയ്മർ കഴിഞ്ഞ വർഷം ആകെ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 43 മത്സരങ്ങളാണ് കളിച്ചത്. അതിൽ നിന്ന് 32 ഗോളുകളും 20 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഈ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് പുരസ്കാരം നേടി കൊടുത്തിരിക്കുന്നത്.