സാംപോളി പുറത്തായി,ടിറ്റെ ഇനി ബ്രസീലിൽ പരിശീലിപ്പിക്കും!

കഴിഞ്ഞ അഞ്ച് വർഷക്കാലം ബ്രസീലിന്റെ പരിശീലകനായി കൊണ്ട് തുടർന്ന പരിശീലകനാണ് ടിറ്റെ. എന്നാൽ ഖത്തർ വേൾഡ് കപ്പിൽ നിന്നും ബ്രസീൽ പുറത്തായതിന് പിന്നാലെ അദ്ദേഹം പരിശീലക സ്ഥാനം രാജിവച്ചിരുന്നു.നിലവിൽ ഫെർണാണ്ടൊ ഡിനിസാണ് ബ്രസീൽ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്. വേൾഡ് കപ്പിന് ശേഷം ഇത്രയും കാലം ടിറ്റെ ഫ്രീ ഏജന്റായി കൊണ്ട് തുടരുകയായിരുന്നു.

എന്നാൽ അദ്ദേഹം പുതിയ പരിശീലക സ്ഥാനത്ത് ചുമതല ഏറ്റിട്ടുണ്ട്. ബ്രസീലിയൻ വമ്പൻമാരായ ഫ്ലമെങ്കോയെയാണ് ടിറ്റെ ഇനി പരിശീലിപ്പിക്കുക.ഇക്കാര്യം അവർ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.2024 ഡിസംബർ വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.

അർജന്റൈൻ പരിശീലകനായ സാംപോളിയായിരുന്നു ഇതുവരെ ഫ്ലമെങ്കോയെ പരിശീലിപ്പിച്ചിരുന്നത്. എന്നാൽ ക്ലബ്ബിന് കിരീടങ്ങൾ നേടിക്കൊടുക്കാൻ സാധിക്കാത്തത് കൊണ്ട് അദ്ദേഹത്തെ ഫ്ലമെങ്കോ കഴിഞ്ഞ സെപ്റ്റംബർ 28 ആം തീയതി പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ പകരമായി കൊണ്ടാണ് ഇപ്പോൾ ടിറ്റെ വന്നിരിക്കുന്നത്. നിലവിൽ ബ്രസീലിയൻ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഫ്ലമെങ്കോയുള്ളത്. 26 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് അവരുടെ സമ്പാദ്യം.

ബ്രസീലിയൻ ലീഗിൽ ഒരുപാട് കാലം പരിശീലകനായി തുടർന്ന് പരിചയമുള്ള വ്യക്തിയാണ് ടിറ്റെ. ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിന് കോപ ലിബർട്ടഡോറസും അതുവഴി ക്ലബ്ബ് വേൾഡ് കപ്പും നേടിക്കൊടുക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. 2012 ചെൽസിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ടിറ്റെ ക്ലബ്ബ് വേൾഡ് കപ്പ് സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *