സസ്പെൻഷൻ,സൂപ്പർ താരത്തെ ഒഴിവാക്കി ബ്രസീൽ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ചിലിക്കെതിരെ നടന്ന മത്സരത്തിൽ ബ്രസീലിയൻ ഡിഫൻഡറായ മാർക്കിഞ്ഞോസ് യെല്ലോ കാർഡ് വഴങ്ങിയിരുന്നു. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ താരം വഴങ്ങുന്ന രണ്ടാമത്തെ യെല്ലോ കാർഡ് ആയിരുന്നു അത്. അത്കൊണ്ട് തന്നെ താരത്തിന് സസ്‌പെൻഷൻ ലഭിച്ചിരുന്നു. തുടർന്ന് അർജന്റീനക്കെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല.
Marquinhos é desconvocado da Seleção e não enfrenta o Peru
— ge (@geglobo) September 7, 2021
Zagueiro do PSG cumpriria suspensão em jogo contra a Argentina e CBF analisava situação para possível retorno em partida no Recife https://t.co/lEHFl6jLxF
എന്നാൽ അർജന്റീനക്കെതിരെയുള്ള മത്സരം സസ്പെന്റ് ചെയ്തത് മാർക്കിഞ്ഞോസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാവുകയായിരുന്നു. എന്തെന്നാൽ ഫിഫയുടെ നിയമപ്രകാരം, ആ മത്സരം പൂർത്തിയാവാത്തതിനാൽ സസ്‌പെൻഷൻ ഇപ്പോഴും നില നിൽക്കുന്നുണ്ട്.ഫിഫ തന്നെയാണ് ഇക്കാര്യം സിബിഎഫിനെ അറിയിച്ചത്. മാർക്കിഞ്ഞോസിനെ പെറുവിനെതിരെയുള്ള മത്സരത്തിൽ കളിപ്പിക്കാമെന്നുള്ള പ്രതീക്ഷയിലായിരുന്നു സിബിഎഫ്. എന്നാൽ ഫിഫയുടെ അറിയിപ്പ് വന്നതോടെ പെറുവിനെതിരെ ബ്രസീലിയൻ സ്‌ക്വാഡിൽ നിന്നും മാർക്കിഞ്ഞോസിനെ സിബിഎഫ് ഒഴിവാക്കുകയായിരുന്നു. ചുരുക്കത്തിൽ സസ്‌പെൻഷൻ മൂലം പെറുവിനെതിരെയുള്ള മത്സരത്തിൽ മാർക്കിഞ്ഞോസ് ഉണ്ടാവില്ല എന്നർത്ഥം.
അർജന്റീനക്കെതിരെ താരത്തിന്റെ സ്ഥാനത്ത് ലുകാസ് വെരിസിമോയായിരുന്നു ഇടം നേടിയിരുന്നത്. പെറുവിനെതിരെയുള്ള മത്സരത്തിലും വെരിസിമോ തന്നെ ഇടം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.