സമനിലകുരുക്ക്, ഫ്രാൻസിനെ ഞെട്ടിച്ച് ഹങ്കറി!
മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിന് സമനിലകുരുക്ക്. ഹങ്കറിയാണ് ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ സമനിലയിൽ തളച്ചത്.1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.ഹങ്കറിക്ക് വേണ്ടി ഫിയോള ഗോൾ കണ്ടെത്തിയപ്പോൾ ഫ്രാൻസിന്റെ ഗോൾ സൂപ്പർ താരം ഗ്രീസ്മാന്റെ വകയായിരുന്നു. ജയത്തോടെ നാല് പോയിന്റുമായി ഫ്രാൻസാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ഒരു പോയിന്റാണ് ഹങ്കറിയുടെ സമ്പാദ്യം.
⏰ RESULT ⏰
— UEFA EURO 2020 (@EURO2020) June 19, 2021
🇭🇺 Fiola strikes just before break
🇫🇷 Griezmann nets second-half equaliser
🤔 Who impressed you? #EURO2020
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ടാണ് ഹങ്കറി ലീഡ് നേടിയത്.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റോളണ്ടിന്റെ അസിസ്റ്റിൽ നിന്ന് ഫിയോള ഗോൾ നേടുകയായിരുന്നു.66-ആം മിനിറ്റിലാണ് ഗ്രീസ്‌മാൻ സമനില ഗോൾ നേടുന്നത്. സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബപ്പെ നടത്തിയ മുന്നേറ്റത്തിന്റെ ഫലമായി ലഭിച്ച പന്ത് ഗ്രീസ്മാൻ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. പിന്നീടും ഗോൾ നേടാൻ ഫ്രാൻസ് ശ്രമം നടത്തിയെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു. മത്സരത്തിൽ ഫ്രാൻസാണ് ആധിപത്യം പുലർത്തിയതെങ്കിലും ഗോൾ നേടാനാവാതെ പോയതാണ് ഫ്രാൻസിന് തിരിച്ചടിയായത്. ഇനി നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗല്ലിനെയാണ് ഫ്രാൻസ് നേരിടേണ്ടത്.