സണ്ണിന് വേൾഡ് കപ്പ് നഷ്ടമാവുമോ? ടോട്ടൻഹാം കോച്ച് പറയുന്നു!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്താൻ പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാമിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈ മത്സരത്തിൽ ടോട്ടൻഹാം വിജയിച്ചിരുന്നത്. എന്നാൽ അവരുടെ സൂപ്പർ താരമായ ഹയൂങ് മിൻ സൺ പരിക്ക് മൂലം കളം വിട്ടിരുന്നു.താരത്തിന്റെ കണ്ണിനായിരുന്നു പരിക്കേറ്റിരുന്നത്. തുടർന്ന് താരം സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.
ഏതായാലും താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോൾ ടോട്ടൻഹാം പരിശീലകനായ അന്റോണിയോ കോന്റെ പങ്കുവെച്ചിട്ടുണ്ട്. സർജറി കഴിഞ്ഞതിനുശേഷം സൺ ഹോസ്പിറ്റൽ വിട്ടുകൊണ്ട് വീട്ടിലെത്തിയിട്ടുണ്ട് എന്നാണ് കോന്റെ പറഞ്ഞിട്ടുള്ളത്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോന്റെ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 7, 2022
” സർജറിക്ക് ശേഷം ഞാൻ സോണിക്ക് മെസ്സേജ് അയച്ചിരുന്നു.ഈയൊരു പരിക്കിന്റെ കാര്യത്തിൽ അദ്ദേഹം വളരെയധികം നിരാശനാണ്. വളരെ പെട്ടെന്ന് പരിക്കിൽ നിന്നും മുക്തി നേടി കൊണ്ട് അദ്ദേഹം വേൾഡ് കപ്പിൽ കളിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കാരണം ഞാനും ഒരിക്കൽ ഒരു താരമായിരുന്നു.വേൾഡ് കപ്പിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന് വളരെ പെട്ടെന്ന് കളത്തിലേക്ക് തിരിച്ചെത്താൻ കഴിയും എന്നുള്ള കാര്യത്തിൽ എനിക്ക് കോൺഫിഡൻസ് ഉണ്ട്.അദ്ദേഹം ഇപ്പോൾ ഹോസ്പിറ്റലിൽ അല്ല ഉള്ളത്. വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് ” ഇതാണ് കോന്റെ പറഞ്ഞിട്ടുള്ളത്.
സൗത്ത് കൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട താരം സൺ തന്നെയാണ്. ടീമിന് വേണ്ടി ആകെ 104 മത്സരങ്ങൾ കളിച്ചതാരം 35 ഗോളുകളും നേടിയിട്ടുണ്ട്.