സണ്ണിനെ പോലെയുള്ള താരങ്ങൾ മുതൽക്കൂട്ട്,ഹൈ ക്വാളിറ്റി ഫുട്ബോൾ ഉണ്ടാവും:ഏഷ്യ കപ്പ് CEO പറയുന്നു.

ഖത്തറിൽ വെച്ചുകൊണ്ടാണ് അടുത്ത വർഷം ഏഷ്യ കപ്പ് അരങ്ങേറുന്നത്.കഴിഞ്ഞവർഷം വേൾഡ് കപ്പ് വളരെ മനോഹരമായ രീതിയിൽ നടത്താൻ ഖത്തറിന് കഴിഞ്ഞിരുന്നു. ഏഷ്യാകപ്പ് വളരെ മികച്ച രൂപത്തിൽ നടത്താനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ ഖത്തർ ഉള്ളത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി പത്താം തീയതി വരെയാണ് ഏഷ്യാകപ്പ് നടക്കുക.

ഏഷ്യാകപ്പിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോൾ ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി CEO ആയ ജാസിം അബ്ദുൽ അസീസ് അൽ ജാസിം പങ്കുവെച്ചിട്ടുണ്ട്. അതായത് ഹൈ ക്വാളിറ്റി ഫുട്ബോൾ കാണാൻ നമുക്ക് ഏഷ്യാകപ്പിൽ സാധിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹ്യുങ്‌ മിൻ സണ്ണിനെ പോലെയുള്ള താരങ്ങൾ ഈ ടൂർണമെന്റിന് മുതൽക്കൂട്ടാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ജാസിമിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ജപ്പാൻ വളരെ മികച്ച ടീമാണ്. മാത്രമല്ല പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരുപാട് സൗത്ത് കൊറിയൻ താരങ്ങളുണ്ട്.സൺ,ഹീ ചാൻ എന്നിവരൊക്കെ അതിൽ പെട്ടവരാണ്.ഏഷ്യാകപ്പിന് കൂടുതൽ കരുത്ത് പകരുന്ന ഒരുപാട് താരങ്ങൾ ഇവിടെയുണ്ട്. മാത്രമല്ല പ്രാദേശിക സൂപ്പർതാരങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ മത്സരങ്ങൾ കാണാൻ വേണ്ടി ആരാധകർ എത്തുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. നിലവിൽ ടോട്ടൻഹാമിന്റെ ക്യാപ്റ്റനാണ് സൺ. അദ്ദേഹം ഏഷ്യാകപ്പിന് ഒരു വലിയ മുതൽക്കൂട്ട് തന്നെയാണ്. ഏഷ്യയുടെ ചാമ്പ്യന്മാരാവാൻ വേണ്ടി ഈ താരങ്ങൾ എല്ലാവരും പരസ്പരം പരമാവധി പോരടിക്കും. അതുകൊണ്ടുതന്നെ നമുക്ക് ഹൈ ക്വാളിറ്റി ഫുട്ബോൾ കാണാൻ കഴിയുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് ഏഷ്യാകപ്പിന്റെ CEO പറഞ്ഞിട്ടുള്ളത്.

ടോട്ടൻഹാമിന്റെ പുതിയ ക്യാപ്റ്റനായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് സണ്ണായിരുന്നു.നിലവിൽ സൗത്ത് കൊറിയയുടെ ദേശീയ ടീമിനോടൊപ്പം ആണ് അദ്ദേഹം ഉള്ളത്.ടുണീഷ്യ,വിയറ്റ്നാം എന്നിവർക്കെതിരെയാണ് സൗത്ത് കൊറിയ ഈ ഇന്റർനാഷണൽ ബ്രേക്കിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *