സംഹാരതാണ്ഡവമാടി സുനിൽ ഛേത്രി, പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം.
ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ തച്ചു തകർത്ത് ഇന്ത്യ. സാഫ് ചാമ്പ്യൻഷിപ്പിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ഇന്ത്യക്ക് ഈ മാസ്മരിക വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ ഉദാന്ത സിങ്ങിന്റെ വകയായിരുന്നു.
India embarrasses Pakistan with a 4-0 defeat and begins its #SAFFChampionship2023 (🏆) campaign with a big & memorable victory! 🇮🇳#IndianFootball #INDvsPAK #SAFF #IFTWC pic.twitter.com/hWhXlRGQQf
— IFTWC – Indian Football (@IFTWC) June 21, 2023
മത്സരത്തിന്റെ പത്താം മിനിട്ടിലാണ് സുനിൽ ഛേത്രി അക്കൗണ്ട് തുറക്കുന്നത്.പാക്കിസ്ഥാൻ ഗോൾകീപ്പർ ഒരു അബദ്ധം വരുത്തി വെച്ചപ്പോൾ അത് കൃത്യമായി മുതലെടുക്കുകയായിരുന്നു ഇന്ത്യൻ നായകൻ. പിന്നീട് പതിനാറാം മിനിട്ടിലും 74ആം മിനിറ്റിലും ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റികൾ ലഭിച്ചു. അത് രണ്ടും ഗോൾ ആക്കി മാറ്റിക്കൊണ്ട് സുനിൽ ഛേത്രി ഹാട്രിക്ക് തികച്ചു. ഇന്റർനാഷണൽ ഫുട്ബോളിൽ 90 ഗോളുകളും സുനിൽ ഛേത്രി നേടിക്കഴിഞ്ഞു.
മത്സരത്തിന്റെ 81ആം മിനിറ്റിൽ ഉദാന്താ സിംഗ് കൂടി ഗോൾ നേടിയതോടെ പാക്കിസ്ഥാന്റെ പതനം പൂർണമാവുകയായിരുന്നു.ഇതിനിടെ ഇന്ത്യൻ പരിശീലകൻ അനാവശ്യമായി ഒരു റെഡ് കാർഡ് വഴങ്ങുകയും ചെയ്തു. ഏതായാലും ഇനി ഇന്ത്യ അടുത്ത മത്സരത്തിൽ നേപ്പാളിനെയാണ് നേരിടുക.സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്.