സംശയങ്ങൾ നീങ്ങി,ബ്രസീലിനെ തിയാഗോ സിൽവ തന്നെ നയിക്കും!

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലുള്ളത്. സെർബിയയാണ് ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ. നാളെ അഥവാ വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.

മികച്ച താരങ്ങളെ അവകാശപ്പെടാനുള്ള ഒരു ടീം തന്നെയാണ് സെർബിയ. അതുകൊണ്ടുതന്നെ ബ്രസീലിന് ഒരുപക്ഷേ വെല്ലുവിളി ഉയർത്താൻ സെർബിയക്ക് കഴിഞ്ഞേക്കും. എന്നിരുന്നാൽ പോലും സൂപ്പർതാരനിരയുമായാണ് ബ്രസീൽ ഈ മത്സരത്തിന് ഒരുങ്ങുന്നത്.

ഈ മത്സരത്തിൽ ബ്രസീലിനെ ആര് നയിക്കും എന്നുള്ളതായിരുന്നു പലപ്പോഴും സംശയം ഉയർത്തിയിരുന്ന ചോദ്യം. പരിശീലകനായ ടിറ്റെ പലപ്പോഴും ക്യാപ്റ്റന്റെ ആം ബാൻഡ് പല പല താരങ്ങൾക്കാണ് ഓരോ മത്സരത്തിലും നൽകാറുണ്ടായിരുന്നത്. വരുന്ന സെർബിയക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിനെ പ്രതിരോധനിരയിലെ സൂപ്പർ താരമായ തിയാഗോ സിൽവയാണ് നയിക്കുക.

ബ്രസീലിയൻ മാധ്യമങ്ങൾക്ക് പുറമേ സിബിഎഫും ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ മത്സരങ്ങളിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിട്ടുള്ള താരം കൂടിയാണ് സിൽവ.താരത്തിന്റെ പരിചയസമ്പത്ത് ഈ വേൾഡ് കപ്പിൽ ബ്രസീലിന് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ആദ്യമത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങുക എന്നുള്ളത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് നെയ്മർ കൂട്ടർക്കും കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *