ഷുവാമെനിയുടെ സൂചന, ഉദ്ദേശിച്ചതന്തെന്ന് വ്യക്തമാക്കി എംബപ്പേ!

സൂപ്പർ താരം കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.യുറോ കപ്പോടു കൂടി എല്ലാം അറിയാം എന്നായിരുന്നു ഇതിനോട് എംബപ്പേ പ്രതികരിച്ചിരുന്നത്. അതിനിടെ റയൽ താരവും ഫ്രഞ്ച് ദേശീയ ടീമിൽ എംബപ്പേയുടെ സഹതാരവുമായ ഷുവാമെനി എംബപ്പേ റയലിലേക്കാണ് എന്നതിന്റെ സൂചനകൾ നൽകിയിരുന്നു.

അതായത് എംബപ്പേയെ ദൈനംദിനം കാണുമ്പോൾ അദ്ദേഹത്തിന്റെ മാഹാത്മ്യം എത്രത്തോളം ഉണ്ട് എന്നുള്ളത് സ്പെയിനുകാർ മനസ്സിലാക്കും എന്നായിരുന്നു ഷുവാമെനി പറഞ്ഞിരുന്നത്. ഈ സൂചനയിൽ എംബപ്പേയോട് മാധ്യമപ്രവർത്തകർ വിശദീകരണം തേടിയിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബ്ബുകൾക്കെതിരെ കളിക്കുന്നതിനെ കുറിച്ചാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഷുവാമെനി അങ്ങനെ പറഞ്ഞിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ റൗണ്ടിൽ ഞങ്ങൾ സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനെതിരെ കളിച്ചു. ഇനി അടുത്ത റൗണ്ടിൽ ഞങ്ങൾ കളിക്കാൻ പോകുന്നത് മറ്റൊരു സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്കെതിരെയാണ്. ഞങ്ങൾ വിജയിച്ച് കഴിഞ്ഞാൽ ഒരുപക്ഷേ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടേണ്ടി വരും. ഇങ്ങനെ സ്പെയിൻ ടീമുകൾക്കെതിരെ മത്സരങ്ങൾ വരുമ്പോൾ അവർക്ക് എന്നെ കൂടുതലായിട്ട് കാണാൻ സാധിക്കും “ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

അതായത് ഷുവാമെനി ഉദ്ദേശിച്ചത് റയൽ മാഡ്രിഡിലേക്ക് വരുന്ന കാര്യമല്ല എന്നാണ് എംബപ്പേ നൽകുന്ന വിശദീകരണം. ഏതായാലും യുറോ കപ്പ് തുടങ്ങുന്നതിന് മുൻപ് എംബപ്പേ തന്റെ തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹം റയലിനെ തിരഞ്ഞെടുത്തു എന്നത് അല്ല പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്ത കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *