വൻ പരീക്ഷണം,ബ്രസീൽ ടീമിൽ ഏഴോളം മാറ്റങ്ങൾ വരുത്താൻ ടിറ്റെ, സാധ്യത ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. ആദ്യമത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ തകർത്തു വിട്ടിരുന്നു. ഇനി പെറുവിനെയാണ് ബ്രസീൽ നേരിടേണ്ടത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഒരുപക്ഷെ കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്ന് നിരവധി മാറ്റങ്ങളുള്ള ഒരു ഇലവനുമായിട്ടാവാം പരിശീലകൻ ടിറ്റെ പെറുവിനെതിരെ ഇറങ്ങുക.ഏഴോളം മാറ്റങ്ങൾ ടിറ്റെ വരുത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. ബ്രസീലിയൻ മാധ്യമമായ യുഒഎൽ ആണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.

സൂപ്പർ താരം നെയ്മർ ജൂനിയറെ മധ്യനിരയിൽ വിനിയോഗിക്കാൻ ടിറ്റെ ആലോചിക്കുന്നുണ്ട്.മുന്നേറ്റനിരയിൽ ഗബ്രിയേൽ ജീസസ്-ഗബ്രിയേൽ ബാർബോസ-എവെർട്ടൻ സെബോളിഞ്ഞ എന്നിവരെ അണിനിരത്താനാണ് ടിറ്റെ ആലോചിക്കുന്നത്. മധ്യനിരയിൽ നെയ്മർക്കൊപ്പം എവെർട്ടൻ റിബയ്റോയും ഫാബിഞ്ഞോയും അണിനിരന്നേക്കും. ഒരുപക്ഷെ റിബയ്റോയുടെ സ്ഥാനത്ത് ഫ്രഡ്‌ വരാനും സാധ്യതയുണ്ട്. ഡിഫൻസിലും വലിയ മാറ്റങ്ങൾ ഉണ്ടാവും.ഡാനിലോ-തിയാഗോ സിൽവ-എഡർ മിലിറ്റാവോ -അലക്സ് സാൻഡ്രോ എന്നിവർക്കായിരിക്കും ഡിഫൻസിന്റെ ചുമതല.ഗോൾകീപ്പറായി എഡേഴ്സണുമുണ്ടാവും. ഇങ്ങനെയാണെങ്കിൽ ആലിസൺ,മാർക്കിഞ്ഞോസ്, റെനാൻ ലോദി,കാസമിറോ, ലുകാസ് പക്വറ്റ,റിച്ചാർലീസൺ എന്നിവർക്ക് സ്ഥാനം നഷ്ടമാവും. ചിലപ്പോൾ ഫ്രെഡിനും സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്.

ബ്രസീലിന്റെ പോസ്സിബിൾ ഇലവൻ താഴെ നൽകുന്നു.

Ederson; Danilo, Éder Militão, Thiago Silva and Alex Sandro; Fabinho, Everton Ribeiro (Fred) and Neymar; Gabriel Jesus, Éverton Cebolinha and Gabigol.

Leave a Reply

Your email address will not be published. Required fields are marked *