വ്യാജമൊഴി,മോഡ്രിച്ചിനും 5 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം!
റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർതാരമായ ലുക്ക മോഡ്രിച്ച് ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്. പ്രായം ഒരല്പമായെങ്കിലും തകർപ്പൻ പ്രകടനമാണ് ഇപ്പോഴും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് റയൽ മാഡ്രിഡ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയിട്ടുള്ളത്.
എന്നാൽ മോഡ്രിച്ചിനെ സംബന്ധിച്ചിടത്തോളം മറ്റൊരു ബുദ്ധിമുട്ടേറിയ കാര്യം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അതായത് ക്രോയേഷ്യൻ ക്ലബ്ബായ ഡൈനാമോ സാഗ്രബിൽ നിന്നായിരുന്നു മോഡ്രിച്ച് ടോട്ടൻഹാമിൽ എത്തിയിരുന്നത്.ആ ട്രാൻസ്ഫറിന്റെ ഭാഗമായി കൊണ്ട് 21 മില്യൺ യൂറോ സാഗ്രബിന് ലഭിച്ചിരുന്നു. കരാർ പ്രകാരം മോഡ്രിച്ച് അതിന്റെ പകുതി കൈപ്പറ്റുകയും ഡൈനാമോയുടെ പ്രസിഡണ്ടായ മമിചിന്റെ മകൻ,സഹോദരൻ എന്നിവർ ബാക്കി തുക കൈപ്പറ്റുകയും ചെയ്തിരുന്നു.
Luka Modric loves Real Madrid 🤍 pic.twitter.com/vwidfN2ayn
— GOAL (@goal) June 26, 2023
എന്നാൽ പിന്നീട് നികുതി വെട്ടിപ്പിന് മമിച്ചിനെ അറസ്റ്റ് ചെയ്യുകയും ആറര വർഷത്തെ തടവു ശിക്ഷ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു.മോഡ്രിച്ചിന്റെ ഡീലിലും നികുതിവെട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വിഷയത്തിൽ നേരത്തെ കോടതിക്ക് മുമ്പാകെ വ്യാജ മൊഴിയാണ് നൽകിയിട്ടുള്ളത്. ഇക്കാര്യത്തിലാണ് ഇപ്പോൾ മോഡ്രിചിനെതിരെ കേസ് എടുത്തിരിക്കുന്നത്.അഞ്ച് വർഷത്തോളം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് മോഡ്രിചിന് മേൽ ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്.
ഏതായാലും കോടതി വിധി എന്താകും എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. 2006 മുതൽ ക്രോയേഷ്യൻ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന താരമാണ് മോഡ്രിച്ച്. 2012ൽ റയൽ മാഡ്രിഡിൽ എത്തിയ ഇദ്ദേഹം 2018ലെ ബാലൻ ഡിയോർ ജേതാവ് കൂടിയാണ്.