വേൾഡ് കപ്പ് സൗദിക്ക്, ലോകമെമ്പാടും ഫുട്ബോൾ പരന്നൊഴുകുന്നു!

കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പ് ഏഷ്യൻ രാജ്യമായ ഖത്തറിൽ വെച്ചുകൊണ്ടാണ് നടന്നത്. വളരെ മനോഹരമായ രീതിയിൽ തന്നെ പൂർത്തിയാക്കാൻ ഖത്തറിന് കഴിഞ്ഞിരുന്നു. 2026 ലെ വേൾഡ് കപ്പ് മൂന്ന് രാജ്യങ്ങൾ ചേർന്നു കൊണ്ടാണ് സംഘടിപ്പിക്കുന്നത്.അമേരിക്ക,കാനഡ,മെക്സിക്കോ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്. അതിനുശേഷം 2030 ലാണ് അടുത്ത വേൾഡ് കപ്പ് നടക്കുക.

ആ വേൾഡ് കപ്പിന്റെ വിവരങ്ങളും ഫിഫ ഒഫീഷ്യലായി കൊണ്ട് പുറത്തുവിട്ടിരുന്നു.മൊറൊക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നിവരാണ് വേൾഡ് കപ്പിന് ആതിദേയത്വം ഏറ്റവും വഹിക്കുന്നത്. എന്നാൽ ആദ്യത്തെ ചില മത്സരങ്ങൾ സൗത്ത് അമേരിക്കയിൽ വച്ചുകൊണ്ട് നടക്കുന്നുണ്ട്.അർജന്റീന,ഉറുഗ്വ,പരാഗ്വ എന്നിവിടങ്ങളിൽ വച്ചും മത്സരങ്ങൾ നടക്കുന്നുണ്ട്. വേൾഡ് കപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ടാണ് സൗത്ത് അമേരിക്കയിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഇപ്പോഴിതാ 2034 ലെ വേൾഡ് കപ്പ് ഏഷ്യൻ രാജ്യമായ സൗദി അറേബ്യയിൽ നടത്തപ്പെടും എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഫിഫയുടെ പ്രസിഡന്റ് ആയ ജിയാനി ഇൻഫാന്റിനോയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഓസ്ട്രേലിയ പിന്മാറിയതോടെ കൂടിയാണ് സൗദിയിൽ തന്നെ വേൾഡ് കപ്പ് നടക്കും എന്നത് ഉറപ്പായത്. അതായത് അടുത്ത 3 വേൾഡ് കപ്പുകൾ ലോകമെമ്പാടും പരന്നൊഴുകുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക.

വരുന്ന മൂന്ന് വേൾഡ് കപ്പുകൾ 5 ഭൂഖണ്ഡങ്ങളിലായി കൊണ്ടാണ് നടത്തപ്പെടുന്നത്. ആകെ 10 രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്നു. ഇതോടെ ഫുട്ബോൾ ശരിക്കും ഗ്ലോബലി ആയി മാറിയിട്ടുണ്ട്, ഇതായിരുന്നു ഫിഫയുടെ പ്രസിഡന്റ് ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

അടുത്ത വേൾഡ് കപ്പ് മുതൽ 48 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. നാല് ടീമുകൾ ഉള്ള 12 ഗ്രൂപ്പുകളായി കൊണ്ടാണ് തരംതിരിക്കപ്പെടുക. അതുകൊണ്ടുതന്നെ കൂടുതൽ രാജ്യങ്ങൾക്ക് വേൾഡ് കപ്പിൽ അരങ്ങേറാനുള്ള അവസരങ്ങൾ ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *