വേൾഡ് കപ്പ്, ബ്രസീൽ താരങ്ങളുടെ ജേഴ്സി നമ്പറും പുറത്ത്!
ഇന്നലെയായിരുന്നു ബ്രസീലിയൻ പരിശീലകനായ ടിറ്റെ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. 26 അംഗ സ്‌ക്വാഡാണ് പുറത്ത് വിട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളായ കൂട്ടിഞ്ഞോ,ഫിർമിനോ എന്നിവർക്ക് സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം ഗബ്രിയേൽ മാർട്ടിനെല്ലിയും ഡാനി ആൽവസും സ്ഥാനം കണ്ടെത്തുകയും ചെയ്തു.
ഇതിന് പിന്നാലെ ബ്രസീലിയൻ താരങ്ങളുടെ ജേഴ്സി നമ്പറും ടീം പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരം നെയ്മർ ജൂനിയർ തന്നെയാണ് പത്താം നമ്പർ ജേഴ്സി അണിയുക.പെലെ അടക്കമുള്ള ഇതിഹാസങ്ങൾ വേൾഡ് കപ്പിൽ ധരിച്ചിട്ടുള്ള ജേഴ്സിയാണ് ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി. അതേസമയം ഒമ്പതാം നമ്പർ ജേഴ്സി റിച്ചാർലീസണാണ് ധരിക്കുക. പതിനൊന്നാം നമ്പർ ജേഴ്സി റാഫീഞ്ഞയും അണിയും.
യുവസൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഇരുപതാം നമ്പർ ജേഴ്സിയാണ് അണിയുക.ആന്റണി പതിനെട്ടാം നമ്പർ ജേഴ്സി ധരിക്കും. ഗബ്രിയേൽ ജീസസിന് 19 ആം നമ്പർ ജേഴ്സിയാണ് നൽകിയിട്ടുള്ളത്.ഏതായാലും ബ്രസീൽ താരങ്ങളുടെ ജേഴ്സി നമ്പറുകൾ നമുക്കൊന്ന് പരിശോധിക്കാം.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) November 7, 2022
Richarlison will wear the number 9 jersey for Brazil at the World Cup! pic.twitter.com/0ZNfmHIRcZ
1-Alisson
2-Danilo
3-T. Silva
4-marquinhos
5-casemiro
6-Alex Sandro
7-paquetá
8-Fred
9-richarlison
10-Neymar
11- raphinha
12-Weverton
13-Dani Alves
14-militao
15-Fabinho
16-Alex Telles
17-Bruno Guimarães
18-Antony
19-Gabriel Jesus
20-Vini Jr.
21-rodrygo
22-Bremer
23-Ederson
24-Martinelli
25-Pedro
26-Everton Ribeiro