വേൾഡ് കപ്പ് ടിക്കറ്റ് ഏറ്റവും കൂടുതൽ വിറ്റു പോയ രാജ്യങ്ങളിൽ ഇന്ത്യയും,കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഫിഫ!

ഫുട്ബോൾ ലോകം ഒന്നടങ്കം ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഈ വർഷം അവസാനത്തിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിന് വേണ്ടിയാണ്. മിഡിൽ ഈസ്റ്റ് രാജ്യമായ ഖത്തറാണ് ഇത്തവണത്തെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുക. നവംബറിലാണ് വേൾഡ് കപ്പ് ആരംഭിക്കുക.

ഏതായാലും ഈ വേൾഡ് കപ്പിനുള്ള ടിക്കറ്റ് വിൽപ്പനയുടെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ഫിഫ പുറത്തു വിട്ടിട്ടുണ്ട്.അതായത് ആദ്യഘട്ടത്തിലുള്ള ടിക്കറ്റ് വിൽപ്പന ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ആരാധകരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു കൊണ്ട് അതിൽ നിന്നും തിരഞ്ഞെടുക്കുകയായിരുന്നു ഫിഫ ചെയ്തിരുന്നത്. ഇങ്ങനെ 1.8 മില്യൺ ടിക്കറ്റാണ് ആകെ ഇതുവരെ ഫിഫ വിറ്റഴിച്ചിട്ടുള്ളത്.ഫിഫ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

മാത്രമല്ല ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയ രാജ്യങ്ങളെയും ഫിഫ പുറത്തുവിട്ടിട്ടുണ്ട്.ഖത്തർ ഉൾപ്പടെയുള്ള 10 രാജ്യങ്ങളുടെ ലിസ്റ്റാണ് ഫിഫ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഈ ലിസ്റ്റിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതായത് വരുന്ന വേൾഡ് കപ്പിനുള്ള ടിക്കറ്റുകളിൽ വലിയൊരു ഭാഗം ഇന്ത്യക്കാർ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയെ കൂടാതെ കാനഡ,ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി,അമേരിക്ക,സൗദി അറേബ്യ,സ്പെയിൻ,യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്.

ഇനി രണ്ടാംഘട്ട വില്പന ജൂലൈ അഞ്ച് മുതലാണ് ആരംഭിക്കുക. ഓഗസ്റ്റ് 16നാണ് ഈ രണ്ടാംഘട്ട വില്പന അവസാനിക്കുക. ഇത്തവണ ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം ടിക്കറ്റ് ലഭ്യമാവുന്ന രൂപത്തിലുള്ള വിൽപ്പനയാണ് ഇത്തവണ ഫിഫ നടത്തുക.

ഏതായാലും വേൾഡ് കപ്പിനുള്ള 32 ടീമുകളും ഗ്രൂപ്പുകളും ഇപ്പോൾ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. നവംബർ 21 ആം തീയതിയാണ് വേൾഡ് കപ്പ് ആരംഭിക്കുക. ഡിസംബർ പതിനെട്ടാം തീയതി അവസാനിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *