വേൾഡ് കപ്പ് കിരീടത്തിന് വേണ്ടി പോരാടാനാണ് ഞങ്ങൾ പോകുന്നത് : ഡി മരിയ

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഒരു മാസത്തിൽ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന.സമീപകാലത്ത് വളരെ മികച്ച പ്രകടനമാണ് അർജന്റീന പുറത്തെടുക്കുന്നത്.

ഏതായാലും അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് വരുന്ന വേൾഡ് കപ്പ് വളരെയധികം ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. എന്നാൽ വേൾഡ് കപ്പ് കിരീടത്തിന് വേണ്ടി പോരാടാൻ മാത്രമാണ് തങ്ങൾ പോകുന്നതെന്നും ഡി മരിയ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് ബുദ്ധിമുട്ടായിരിക്കും. കാരണം കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ഒരുപാട് ടീമുകളുണ്ട്. പക്ഷേ ഞങ്ങൾ വേൾഡ് കപ്പ് കിരീടത്തിന് വേണ്ടി പോരാടാൻ മാത്രമാണ് പോകുന്നത്.ഞങ്ങൾ ഇപ്പോൾ ഉള്ളത് നല്ല നിലയിലാണ്. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമ കിരീടവും നേടിയതിനു ശേഷമാണ് ഞങ്ങൾ വേൾഡ് കപ്പിന് എത്തുന്നത്. മാത്രമല്ല ഞങ്ങളുടേത് ഒരു സ്ട്രോങ്ങ് ടീമാണ്. എല്ലാ മത്സരത്തിലും പോരാടാൻ കെൽ
പ്പുള്ള ഒരുപാട് ആയുധങ്ങൾ ഞങ്ങളുടെ പക്കലിലുണ്ട്. അതുകൊണ്ടാണ് ഞങ്ങളിൽ ആരാധകർ വലിയ വിശ്വാസം വെച്ച് പുലർത്തുന്നത് ” ഡി മരിയ പറഞ്ഞു.

നിലവിൽ പരുക്ക് മൂലം കളത്തിന് പുറത്താണ് ഡി മരിയയുള്ളത്.എന്നാൽ ഖത്തർ വേൾഡ് കപ്പിന് ഡി മരിയ സജ്ജമാകുമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *