വേൾഡ് കപ്പിൽ വീണ്ടും അട്ടിമറികൾ,ഫ്രാൻസും ഡെന്മാർക്കും തോറ്റു.
ഖത്തർ വേൾഡ് കപ്പിൽ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരങ്ങളിൽ അട്ടിമറികൾ സംഭവിച്ചു കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും വമ്പൻമാരായ ഡെന്മാർക്കുമാണ് പരാജയം രുചിച്ചിട്ടുള്ളത്.നേരത്തെ തന്നെ ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നുവെങ്കിലും ഡെന്മാർക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ടുണീഷ്യ എതിരില്ലാത്ത ഒരു ഗോളിനാണ് അട്ടിമറിച്ചത്.സുപ്രധാന താരങ്ങൾ ഇല്ലാതെയാണ് ഫ്രാൻസ് ഇറങ്ങിയത് 58ആം മിനുട്ടിൽ ഖസ്രിയാണ് ടുണീഷ്യയുടെ ഗോൾ നേടിയത്. അവസാനത്തിൽ ഗ്രീസ്മാൻ ഗോൾ മടക്കിയെങ്കിലും ഓഫ് സൈഡ് വിധിക്കുകയായിരുന്നു.പരാജയപ്പെട്ടെങ്കിലും ഫ്രാൻസ് തന്നെയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്.
France thought they'd saved a point right at the end through Antoine Griezmann's goal, until it was ruled out for offside…
— 90min (@90min_Football) November 30, 2022
Everybody loves some last minute drama. 😅 pic.twitter.com/ZJgAGTjnnx
അതേസമയം കറുത്ത കുതിരകൾ ആവുമെന്ന് പലരും പ്രവചിച്ച ഡെന്മാർക്ക് സമ്പൂർണ്ണ പരാജയം ആവുന്നതാണ് കാണാൻ സാധിക്കുന്നത്.ഓസ്ട്രേലിയയോടും അവർ പരാജയപ്പെടുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ഓസിസ് ഡെന്മാർക്കിനെ പരാജയപ്പെടുത്തിയത്.ലക്കിയാണ് ഗോൾ കണ്ടെത്തിയത്. ഇതോടെ കേവലം ഒരു പോയിന്റ് മാത്രം നേടി കൊണ്ട് അവസാന സ്ഥാനക്കാരായി നാണംകെട്ടുകൊണ്ടാണ് ഡെന്മാർക്ക് പുറത്തു പോകുന്നത്. ഏതായാലും ഫ്രാൻസും ഓസ്ട്രേലിയയും ആണ് ഈ ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ളത്.