വേൾഡ് കപ്പിൽ നെയ്മറെയായിരിക്കുമോ ആശ്രയിക്കുക? ബ്രസീൽ പരിശീലകൻ ടിറ്റെ പറയുന്നു!

വരുന്ന വേൾഡ് കപ്പിന് ഇനി നൂറിൽ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്രസീൽ ഖത്തർ വേൾഡ് കപ്പിന് എത്തുന്നത്.

ഏതായാലും കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെയോട് നെയ്മറുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചിരുന്നു. അതായത് വേൾഡ് കപ്പിൽ നെയ്മറെയായിരിക്കുമോ ബ്രസീൽ കൂടുതൽ ആശ്രയിക്കുക എന്നുള്ളതായിരുന്നു ചോദ്യം. നെയ്മർ ബ്രസീൽ ആശ്രയിക്കുമെന്നും മികച്ച താരങ്ങളെ എല്ലായിപ്പോഴും എല്ലാ ടീമുകളും ആശ്രയിക്കേണ്ടി വരുമെന്നുമാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും ഞങ്ങൾ നെയ്മറെ ആശ്രയിക്കുന്നുണ്ട്.ഞങ്ങൾ എപ്പോഴും മികച്ച താരങ്ങളെ ആശ്രയിക്കാറുണ്ട്. എങ്ങനെയാണ് നെയ്മറെ പോലെയുള്ള താരങ്ങൾ ഇല്ലാതെ ഒരു മികച്ച ടീം ഉണ്ടാക്കിയെടുക്കാൻ സാധിക്കുക. ഒരു മികച്ച ടീം എല്ലായിപ്പോഴും മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ നെയ്മറെ മാത്രം ആശ്രയിച്ചല്ല ഞങ്ങളും മുന്നോട്ടുപോവുക,മറിച്ച് മുഴുവനായിട്ടുള്ള ഘടനയെയും ഞങ്ങൾ ആശ്രയിക്കും. ഒരുപക്ഷേ വിനീഷ്യസിനെയും റാഫീഞ്ഞയേയും തിയാഗോ സിൽവയേയുമൊക്കെ ഞങ്ങൾക്ക് ആശ്രയിക്കേണ്ടി വന്നേക്കും ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നെയ്മർ പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച നെയ്മർ 5 ഗോളുകളും 3 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *