വേൾഡ് കപ്പിൽ നിന്നും ബെൻസിമയും പുറത്ത്,ഫ്രാൻസിൽ പ്രതിസന്ധി.
ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമിനെ തുടക്കം മുതലേ തിരിച്ചടിയാണ്.മധ്യനിരയിലെ സൂപ്പർതാരങ്ങളായ പോഗ്ബ,കാന്റെ എന്നിവരെ ഫ്രാൻസിനെ പരിക്കു മൂലം നഷ്ടമായിരുന്നു. പിന്നാലെ ഡിഫൻഡറായ പ്രിസണൽ കിമ്പമ്പേയുടെ കാര്യത്തിലും ഫ്രാൻസിന് ആശങ്കവാർത്ത തേടിയെത്തി.
മാത്രമല്ല പരിശീലനത്തിനിടെ പരിക്കേറ്റ ക്രിസ്റ്റഫർ എങ്കുങ്കുവിനും വേൾഡ് കപ്പ് നഷ്ടമായിരുന്നു.ഇതിനു പിന്നാലെ മുന്നേറ്റ നിരയിലെ സൂപ്പർ താരമായ കരിം ബെൻസിമയും ഇപ്പോൾ പരിക്കു മൂലം ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായിട്ടുണ്ട്.ഫ്രാൻസ് തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.
Karim @Benzema has pulled out of the World Cup with a thigh injury.
— French Team ⭐⭐ (@FrenchTeam) November 19, 2022
The whole team shares Karim's disappointment and wishes him a speedy recovery💙#FiersdetreBleus pic.twitter.com/fclx9pFkGz
തൈ ഇഞ്ചുറിയാണ് ബെൻസിമയുടെ വേൾഡ് കപ്പ് സ്വപ്നങ്ങളെ തല്ലിക്കെടുത്തിയത്.ആദ്യ മത്സരം മാത്രമാണ് എന്നായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് കൂടുതൽ ഗുരുതരമാവുകയായിരുന്നു. നിലവിലെ ബാലൺഡി’ഓർ ജേതാവ് ഈ വേൾഡ് കപ്പിൽ കളിക്കാൻ ഉണ്ടാവില്ല എന്നുള്ളത് ആരാധകർക്ക് നിരാശ പകരുന്ന ഒരു കാര്യമാണ്. കഴിഞ്ഞ വേൾഡ് കപ്പ് കളിക്കാൻ സാധിക്കാത്ത ബെൻസിമ ഇത്തവണ വലിയ പ്രതീക്ഷകളിലായിരുന്നു.
അതേസമയം വേൾഡ് കപ്പ് നഷ്ടമായതിന്റെ ദുഃഖം ബെൻസിമ തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരാൾക്ക് അവസരം ലഭിക്കുക വഴി ടീമിനെ സഹായിക്കാൻ വേണ്ടിയാണ് താൻ സ്ഥാനം ഒഴിയുന്നത് എന്നാണ് ബെൻസിമ കുറിച്ചിട്ടുള്ളത്. ഏതായാലും ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ ഏറ്റിരിക്കുന്ന ടീം ഫ്രാൻസ് ആണ് എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.