വേൾഡ് കപ്പിലെ ഫേവറേറ്റുകളാണ് ഫ്രാൻസ് : ബെൻസിമ
ദീർഘകാലത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷമായിരുന്നു സൂപ്പർ താരം കരിം ബെൻസിമ ഫ്രഞ്ച് ദേശീയ ടീമിൽ തിരിച്ചെത്തിയത്.മടങ്ങി വരവ് ഗംഭീരമാക്കാൻ താരത്തിന് സാധിച്ചിരുന്നു.ഒൻപത് ഗോളുകളായിരുന്നു ബെൻസിമ സ്വന്തമാക്കിയത്.കൂടാതെ നേഷൻസ് ലീഗിൽ താരം മുത്തമിടുകയും ചെയ്തു.
ഏതായാലും തന്റെ ഫ്രഞ്ച് ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചും ഈ വർഷം നടക്കുന്ന വേൾഡ് കപ്പിനെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ ഇപ്പോൾ ബെൻസിമ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ വേൾഡ് കപ്പിലെ ഫേവറേററ്റുകളിലൊന്നാണ് ഫ്രാൻസ് എന്നാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെൻസിമയുടെ വാക്കുകൾ ഇങ്ങനെയാണ്.
Karim Benzema on Kylian Mbappé:
— Get French Football News (@GFFN) January 30, 2022
"Kylian and I see football in the same way – quick, one touch, two touches."https://t.co/CihnSvfiSU
” എനിക്ക് ഫ്രാൻസ് ടീമിൽ മടങ്ങിയെത്താൻ സാധിച്ചു,കൂടാതെ നേഷൻസ് ലീഗ് കിരീടവും ചൂടി.ഞാൻ അതിൽ വളരെയധികം അഭിമാനം കൊള്ളുന്നു. പരിശീലകൻ എന്റെ പേര് പുറത്ത് വിട്ടപ്പോൾ ഞാൻ വളരെയധികം ഇമോഷണലായി.പക്ഷെ എനിക്ക് പേടിയൊന്നുമില്ലായിരുന്നു.ആരാധകർ എന്നെ കാത്തിരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വർഷമാണ് കഴിഞ്ഞു പോയത്. ഈ വർഷം ഇനി വേൾഡ് കപ്പുണ്ട്.നിങ്ങൾക്ക് ഫ്രാൻസിനെ ഫേവറേറ്റുകളിൽ ഉൾപ്പെടുത്താം. കാരണം ഞങ്ങൾക്ക് അതിനുള്ള ക്വാളിറ്റിയുണ്ട്.ഞങ്ങൾ മികച്ചവരാണെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് കഴിയും. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടായിരിക്കും.കടലാസിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിയില്ല. കളിക്കളത്തിൽ തെളിയിക്കേണ്ടതുണ്ട്. പക്ഷേ ഈ സ്‌ക്വാഡിൽ എനിക്ക് വിശ്വാസമുണ്ട് ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
നിലവിൽ മിന്നുന്ന ഫോമിലാണ് ബെൻസിമ കളിച്ചു കൊണ്ടിരിക്കുന്നത്.17 ഗോളുകളും 7 അസിസ്റ്റുകളുമാണ് ബെൻസിമ ഈ ലാലിഗയിൽ നേടിയിട്ടുള്ളത്.