വേൾഡ് കപ്പിലെ ടോപ് സ്കോറർമാർ ആരൊക്കെ?
ഖത്തർ വേൾഡ് കപ്പിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആരായിരിക്കും കിരീടം നേടുക എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിനോടൊപ്പം തന്നെ ഇത്തവണ ആരായിരിക്കും ടോപ് സ്കോറർ എന്നും ആരാധകർക്ക് അറിയേണ്ട കാര്യമാണ്.
വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ആരൊക്കെയാണ്? നമുക്ക് അതൊന്നു പരിശോധിക്കാം. ഒന്നാം സ്ഥാനത്ത് ജർമൻ ഇതിഹാസമായ മിറോസ്ലാവ് ക്ലോസെയാണ്. 24 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ഇദ്ദേഹം ജർമ്മനിക്ക് വേണ്ടി നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ വരുന്നു. 19 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ജർമ്മൻ ഇതിഹാസമായ ഗെർഡ് മുള്ളർ വരുന്നു. 13 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഏതായാലും 10 പേരുടെ ലിസ്റ്റ് താഴെ നൽകുന്നു.
ഇവരാണ് വേൾഡ് കപ്പ് ചരിത്രത്തിലെ ടോപ്പ് സ്കോറർമാർ. അതേസമയം 10 ഗോളുകൾ തന്നെ നേടിയിട്ടുള്ള തോമസ് മുള്ളർ ഈ വേൾഡ് കപ്പിൽ പങ്കെടുക്കുന്നുണ്ട് എന്നുള്ളതാണ്. സൂപ്പർ താരം ലയണൽ മെസ്സി 6 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ ഏഴ് ഗോളുകളും നെയ്മർ ജൂനിയർ 6 ഗോളുകളും വേൾഡ് കപ്പ് ചരിത്രത്തിൽ നേടിയിട്ടുണ്ട്.