വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകൾ ആരൊക്കെ? നെയ്മർ പറയുന്നു.
ഖത്തർ വേൾഡ് കപ്പിലെ കിരീട സാധ്യതകൾ വിലയിരുത്തുന്നത് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്തെന്നാൽ വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി കേവലം മൂന്ന് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. എല്ലാ ടീമുകളും തങ്ങളുടെ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
സൂപ്പർ താരം നെയ്മർ ജൂനിയർ പുതുതായി കൊണ്ട് ഒരു ഇന്റർവ്യൂ നൽകിയിരുന്നു.വേൾഡ് കപ്പിലെ ഫേവറേറ്റുകൾ ആരൊക്കെയാണ് എന്നുള്ളത് നെയ്മറോട് ചോദിക്കപ്പെട്ടിരുന്നു.അർജന്റീന, ജർമ്മനി,സ്പെയിൻ,ഫ്രാൻസ് എന്നിവർക്കൊപ്പം ബ്രസീലിനെയും ഇദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഇംഗ്ലണ്ടിന്റെ സാധ്യതകളും നെയ്മർ വിലയിരുത്തി.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Neymar 🇧🇷: "Mis favoritos son Argentina 🇦🇷, Alemania 🇩🇪, España 🇪🇸 y Francia 🇫🇷. Junto con Brasil 🇧🇷 están capacitados para llegar a la final". pic.twitter.com/GqXi5Srnny
— Selección-Rojita (@SeleccionRojita) November 16, 2022
” വേൾഡ് കപ്പ് എന്നുള്ളത് എപ്പോഴും സർപ്രൈസുകൾ നിറഞ്ഞതായിരിക്കും.അപ്രതീക്ഷിതമായി മുന്നേറ്റങ്ങൾ നടത്തുന്ന ടീമുകളെ നിങ്ങൾ നേരിടേണ്ടി വന്നേക്കും.എന്നിരുന്നാലും അർജന്റീന, ജർമ്മനി,ഫ്രാൻസ്,സ്പെയിൻ എന്നിവർ കിരീട ഫേവറേറ്റുകളാണ്. ഇവർക്കൊപ്പം ഫൈനലിൽ എത്താൻ കഴിവുള്ള ടീം തന്നെയാണ് ബ്രസീൽ. കൂടാതെ ഇംഗ്ലണ്ടിലും ഒരുപിടി മികച്ച താരങ്ങളുണ്ട് ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.
വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെർബിയയാണ്.അതേസമയം സൗദി അറേബ്യയെയാണ് അർജന്റീന തങ്ങളുടെ ആദ്യ മത്സരത്തിൽ നേരിടുക. ബ്രസീലും അർജന്റീനയുമൊക്കെ ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായി കൊണ്ട് തന്നെ മുന്നേറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.