വേൾഡ് കപ്പിന് മുന്നേ അൽ ഹിലാൽ വിടും : നെയ്മറുടെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി ബ്രസീലിയൻ ജേണലിസ്റ്റ്.

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു തീരുമാനം എടുത്തത്. 31കാരനായ നെയ്മർ യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറയുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിക്കാണ് നെയ്മർ ജൂനിയർ എത്തിയിട്ടുള്ളത്. അൽ ഹിലാലിൽ ഇതുവരെ ഗോളടിക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് മറ്റൊരു വാസ്തവമാണ്.

നെയ്മർ ജൂനിയർ അൽ ഹിലാലുമായി നാലു വർഷത്തെ കരാറിലാണ് ഒപ്പുവച്ചത് എന്ന ഒരു റൂമർ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞുകൊണ്ട് ബ്രസീലിയൻ ജേണലിസ്റ്റായ അഡെമിർ കിന്റിനോ രംഗത്ത് വന്നിട്ടുണ്ട്. നെയ്മർ 2025ൽ അൽ ഹിലാലിനോട് വിട പറയുമെന്നും എന്നിട്ട് ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലേക്ക് തന്നെ മടങ്ങിയെത്തും എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഈ ജേണലിസ്റ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർ ജൂനിയറുടെയും അദ്ദേഹത്തിന്റെ പിതാവിന്റെയും സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ചിരുന്നു. എനിക്ക് കിട്ടിയ വിവരം എന്തെന്നാൽ അവർ നാലു വർഷത്തെ കരാറിൽ ഒപ്പു വച്ചിട്ടില്ല. രണ്ടുവർഷത്തെ കരാറിൽ മാത്രമാണ് ഒപ്പ് വെച്ചിട്ടുള്ളത്.അതിനുശേഷം നെയ്മർ സാൻഡോസിലേക്ക് മടങ്ങിയെത്തും.വേൾഡ് കപ്പിന് ഒരു വർഷം മുന്നേയായിരിക്കും ഇത്. മടങ്ങിവരാൻ താല്പര്യമുണ്ടെന്ന് നെയ്മർ സാൻഡോസിനെ അറിയിച്ചിട്ടുണ്ട്. നെയ്മർക്ക് തന്റെ മുൻ ക്ലബ്ബിലേക്ക് മടങ്ങിയെത്താൻ വളരെയധികം താല്പര്യമുണ്ട് ” ഇതാണ് ഈ ജേണലിസ്റ്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇദ്ദേഹത്തിന്റെ വാദം ശരിയാണെങ്കിൽ നെയ്മർ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചു കഴിഞ്ഞു എന്ന് തന്നെ പറയേണ്ടിവരും.നിലവിൽ നെയ്മറുടെ മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം 2026 വേൾഡ് കപ്പ് തന്നെയാണ്. അതിനുവേണ്ടിയുള്ള കഠിനാധ്വാനങ്ങളിലാണ് നെയ്മർ ഇപ്പോൾ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *