വേൾഡ് കപ്പിന് പറക്കാനുള്ള അവസാന അവസരം ഇന്ന് മുതൽ!
ഖത്തർ വേൾഡ് കപ്പിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് നിലവിൽ ഫുട്ബോൾ ലോകം ഒന്നടങ്കം ഉള്ളത്. വേൾഡ് കപ്പിലേക്കുള്ള ദൂരം ദൈനംദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വരുന്ന നവംബർ ഇരുപതാം തീയതിയാണ് ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം അരങ്ങേറുക.
ഏതായാലും ഈ വേൾഡ് കപ്പിനുള്ള ഭൂരിഭാഗം ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഫിഫ തങ്ങളുടെ അവസാനഘട്ട വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇന്നുമുതലാണ് ടിക്കറ്റ് വിൽപ്പന വീണ്ടും പുനരാരംഭിച്ചിട്ടുള്ളത്. ഇന്ന് ഇന്ത്യൻ സമയം 2:30 മുതൽ ടിക്കറ്റ് വിൽപ്പന ലഭ്യമായി തുടങ്ങും. വേൾഡ് കപ്പിന്റെ അവസാന ദിവസം വരെ, അതായത് ഡിസംബർ 18 വരെ ഇത് തുടരുമെന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പറഞ്ഞുവെക്കുന്നത്.
— Murshid Ramankulam (@Mohamme71783726) September 27, 2022
ഇതുവരെ 3 റൗണ്ട് ടിക്കറ്റ് വിൽപ്പനയാണ് ഫിഫ പൂർത്തിയാക്കിയിട്ടുള്ളത്. ആകെ 2.45 മില്യൺ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയ 10 രാജ്യങ്ങളിൽ ഇന്ത്യക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്.Qatar, Canada, England, France, Germany, India, Saudi Arabia, Spain, the UAE and the USA എന്നീ രാജ്യക്കാരാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.ഈ കണക്കുകൾ പുറത്ത് വിട്ടിരുന്നത് ഫിഫ തന്നെയായിരുന്നു.
അതേസമയം ഏറ്റവും കൂടുതൽ ടിക്കറ്റ് ഡിമാൻഡ് രേഖപ്പെടുത്തിയത് അർജന്റീനയുടെ മത്സരങ്ങൾക്കാണ്. അർജന്റീനയുടെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ നേരത്തെ തന്നെ പൂർണ്ണമായും വിറ്റു പോയിരുന്നു. ഏതായാലും ഖത്തറിൽ മാറ്റുരക്കുന്ന ടീമുകൾക്ക് വലിയ ജന പിന്തുണയുണ്ടാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.കാരണം വലിയ തോതിൽ ടിക്കറ്റുകൾ വിറ്റഴിക്കാൻ ഇത്തവണ ഫിഫക്ക് സാധിച്ചിട്ടുണ്ട്.