വെനിസ്വേലയെയും തകർത്തു, വിജയകുതിപ്പ് തുടർന്ന് ബ്രസീൽ മുന്നോട്ട് !
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ വെനിസ്വേലയെ തകർത്തത്. രണ്ടാം പകുതിയിൽ സൂപ്പർ താരം റോബെർട്ടോ ഫിർമിനോ നേടിയ ഗോളാണ് ബ്രസീലിന്റെ രക്ഷക്കെത്തിയത്. യോഗ്യത മത്സരങ്ങളിലെ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്രസീൽ വിജയം കൊയ്യുന്നത്. സൂപ്പർ താരങ്ങളുടെ അഭാവം ബ്രസീലിന്റെ പ്രകടനത്തിൽ വ്യക്തമായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ബ്രസീലിന് കഴിഞ്ഞു. ഒമ്പത് പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം. ഇനി ശക്തരായ ഉറുഗ്വയോടാണ് ബ്രസീലിന്റെ അടുത്ത മത്സരം.
FIM DE JOGO!
— CBF Futebol (@CBF_Futebol) November 14, 2020
🇧🇷 1 x 0 🇻🇪 | #BRAxVEN pic.twitter.com/QyUEBwYvCw
ഫിർമിനോ, ജീസസ്, റിച്ചാർലീസൺ എന്നിവരെ അണിനിരത്തിയാണ് ടിറ്റെ ആദ്യ ഇലവൻ പുറത്ത് വിട്ടത്. എന്നാൽ വെനിസ്വേല പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു. മത്സരത്തിന്റെ ബഹുഭൂരിഭാഗം സമയവും ബ്രസീൽ പന്ത് കൈവശം വെച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ ബ്രസീൽ നേടിയെങ്കിലും അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയുടെ 67-ആം മിനുട്ടിലാണ് കാത്തിരുന്ന ഗോൾ പിറക്കുന്നത്. എവെർട്ടൺ റിബയ്റോയുടെ ക്രോസ് ക്ലിയർ ചെയ്യാൻ വെനിസ്വേല പ്രതിരോധം ശ്രമിച്ചുവെങ്കിലും പന്ത് വീണ് കിട്ടിയത് ഫിർമിനോയുടെ കാലുകളിൽ. താരം അത് വലയിലെത്തിക്കുകയും ചെയ്തു. പിന്നീടും ഗോളിന് വേണ്ടി ബ്രസീൽ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സൂപ്പർ താരങ്ങളായ നെയ്മർ, കൂട്ടീഞ്ഞോ എന്നിവരുടെ അഭാവം ബ്രസീലിന്റെ മുന്നേറ്റങ്ങളെ ബാധിച്ചിരുന്നു.
MAIS UMA VITÓRIA! #SeleçãoBrasileira derrotou a Venezuela por 1 a 0, com gol de Firmino. Veja fotos do duelo!
— CBF Futebol (@CBF_Futebol) November 14, 2020
🇧🇷 1 x 0 🇻🇪 | #BRAxVEN
Fotos: @lucasfigfoto / CBF pic.twitter.com/zv68PSehN2