വെക്കേഷൻ കഴിഞ്ഞു,ഇനി ലക്ഷ്യം വേൾഡ് കപ്പ് കിരീടമെന്ന് പ്രഖ്യാപിച്ച് നെയ്മർ!
വരുന്ന പതിനൊന്നാം തിയ്യതി തിങ്കളാഴ്ച്ചയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ പ്രീ സീസൺ പരിശീലനം ആരംഭിക്കുക. അതുകൊണ്ടുതന്നെ പിഎസ്ജിയുടെ താരങ്ങൾ ഓരോരുത്തരായി വെക്കേഷൻ അവസാനിപ്പിച്ചുകൊണ്ട് ക്ലബ്ബിലേക്ക് യാത്ര തിരിച്ചിരുന്നു.സൂപ്പർ താരം നെയ്മർ ജൂനിയറും തന്റെ വെക്കേഷന് വിരാമം കുറിച്ചിട്ടുണ്ട്.
മാത്രമല്ല ഇനി തന്റെ ശ്രദ്ധ മുഴുവൻ വേൾഡ് കപ്പിലായിരിക്കുമെന്നും നെയ്മർ ജൂനിയർ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നെയ്മർ ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്.വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അതിന്റെ ക്യാപ്ഷനായി നെയ്മർ കുറിച്ചത് ഇങ്ങനെയാണ്.
Neymar faz post de encerramento das férias e mira título da Copa do Mundo: "Nós, brasileiros, temos um troféuzinho para buscar"
— ge (@geglobo) July 4, 2022
▶️ https://t.co/rGigRYTqgh pic.twitter.com/OgLD8qR8bp
” എന്റെ വെക്കേഷന്റെ ചുരുക്കമാണ് ഈ ചിത്രം. ഞാൻ സ്നേഹിക്കുന്ന ആളുകളോട് ചിരിക്കുകയും സന്തോഷം പകരുകയുമാണ് ഞാൻ ചെയ്തിട്ടുള്ളത്. മുഴുവൻ ശ്രദ്ധയും ഫുട്ബോളിൽ കേന്ദ്രീകരിക്കേണ്ട സമയമാണ്.ഞങ്ങൾ ബ്രസീലുകാർക്ക് ഒരു ചെറിയ കിരീടം എടുക്കേണ്ടതുണ്ട് ” ഇതാണ് നെയ്മർ ക്യാപ്ഷനായി കൊണ്ട് എഴുതിയിട്ടുള്ളത്. കൂടാതെ ആറാം വേൾഡ് കപ്പ് കീരിടത്തെ വിശേഷിപ്പിക്കുന്ന ഹെക്സ എന്ന ഹാഷ്ടാഗും കിരീടത്തിന്റെ ഒരു ഇമോജിയും നെയ്മർ പങ്കുവെച്ചിട്ടുണ്ട്.
നെയ്മർ ജൂനിയറെ പിഎസ്ജി ഒഴിവാക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ എല്ലാ മാധ്യമങ്ങളും പുറത്തേക്ക് വിട്ടിരുന്നു.പക്ഷേ നെയ്മർക്ക് നിലവിൽ ക്ലബ്ബ് വിടാൻ താല്പര്യമില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിലും നെയ്മർ ജൂനിയർ പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.