വീണ്ടും വീണ്ടും ഡാൻസ് കളിച്ചുകൊണ്ട് ബ്രസീൽ എതിർ ടീമിനെ അപമാനിക്കുന്നു: രൂക്ഷ വിമർശനവുമായി യുണൈറ്റഡ് ഇതിഹാസം റോയ് കീൻ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്താൻ ബ്രസീലിനെ സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്.വിനീഷ്യസ്,നെയ്മർ,റിച്ചാർലീസൺ,പക്കേറ്റ എന്നിവരായിരുന്നു ബ്രസീലിന്റെ ഗോളുകൾ നേടിയത്.
ഓരോ ഗോൾ നേട്ടത്തിനു ശേഷവും ബ്രസീൽ ഡാൻസ് കളിച്ചു കൊണ്ടായിരുന്നു ആഘോഷിച്ചിരുന്നത്. ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പോലും റിച്ചാർലീസണിന്റെ പീജിയൺ ഡാൻസിൽ പങ്കാളിയായിരുന്നു.എന്നാൽ ഇതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ വലിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതായത് വീണ്ടും വീണ്ടും ഡാൻസ് ചെയ്യുന്നതിലൂടെ ബ്രസീൽ എതിർ ടീമിനെ അപമാനിക്കുകയാണ് എന്നാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Roy Keane on Brazil's dancing celebrations: "I don't like this. I think it's disrespecting the opposition. It's four [goals] and they're doing it every time. I'm not happy with it, I don't think it's very good at all."#FIFAWorldCup pic.twitter.com/M7junuLYSx
— Mirror Football (@MirrorFootball) December 5, 2022
” എനിക്ക് എന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്രയധികം ഡാൻസുകൾ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്നറിയാം.പക്ഷേ യഥാർത്ഥത്തിൽ ഇത് എതിരാളികളെ അപമാനിക്കുകയാണ് ചെയ്യുന്നത്.ഒരുതവണ ഡാൻസ് കളിക്കുകയാണെങ്കിൽ കുഴപ്പമില്ല.പക്ഷേ ഓരോ തവണയും ഡാൻസ് കളിച്ചുകൊണ്ട് അവർ അപമാനിക്കുന്നു. പരിശീലകൻ പോലും അതിൽ ഉൾപ്പെടുന്നു.ഇക്കാര്യത്തിൽ ഞാൻ ഒട്ടും ഹാപ്പിയല്ല. ഇതൊരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല ” ഇതാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്.
അതേസമയം വേൾഡ് കപ്പിൽ ഗോളടിച്ചാൽ ഡാൻസ് കളിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ബ്രസീൽ താരങ്ങൾ അറിയിച്ചിരുന്നു. ലാലിഗയിൽ വിനീഷ്യസിന്റെ ഡാൻസുമായി ബന്ധപ്പെട്ടു കൊണ്ട് വംശാധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രസീൽ താരങ്ങൾ വേൾഡ് കപ്പിലുടനീളം ഡാൻസ് കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്.